സഞ്ചാരിയുടെ മനസ്സില്‍, കടല്‍ എന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്...എത്ര വട്ടം കണ്ടാലും മതിവരാത്ത കാഴ്ച്ചകളുടെ അപൂര്‍വ്വതകളിലേക്ക് ഒരു വട്ടമെങ്കിലും ഇറങ്ങിച്ചെല്ലാത്ത ഒരു യാത്രികനും ഉണ്ടാവില്ല...വെറുതെ ചെന്നിരുന്നാല്‍ മതി ഇന്ദ്രജാലക്കാരന്റെ കയ്യടക്കത്തോടെ കടല്‍ നിങ്ങള്‍ക്ക് കാഴ്ച്ചകളുടെ വിരുന്നൊരുക്കും...കോഴിക്കോട് കടപ്പുറത്തു നിന്നും ഒരു സായം കാലത്ത് പകര്‍ത്തിയ ചിത്രം.

Camera: Canon EOS 30 D
Shutter Speed: 1/500 Sec.
Aperture: 4.5
focal length: 200mm
ISO:100
Exposure programe: Manual
Lense: Canon 70-200

Tips
കടല്‍ കാഴ്ച്ചകള്‍ക്ക് നേരെ ക്യാമറ വെയ്ക്കുമ്പോള്‍ manual mode ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്. നിരന്തരം ഇളകുന്ന കടലില്‍ auto focusing പ്രയാസമായിരിക്കും. വെയിലിന്റെ തീവ്രത കാണിക്കാന്‍ exposure അല്‍പ്പം 'over' ആയിട്ടാണ് ചിത്രീകരിച്ചത്.