അനന്തമായ ഇരുട്ടില്‍ നിന്ന് തീപന്തങ്ങളുമായി ജ്വലിക്കുന്ന കണ്ണുകളോടെ തെയ്യങ്ങള്‍

ഇറങ്ങി വരുന്ന കാഴ്ച്ച-വടക്കേ മലബാറുകാര്‍ക്ക് പുതുമയല്ലെങ്കിലും ആദ്യമായി കാണുന്നവര്‍ക്ക് കണ്ണിനും മനസ്സിനും ഉത്സവം തന്നെയാണ്. എരിവെയിലിലും കൂരിരുട്ടിലും നിറഞ്ഞാടുന്ന തെയ്യങ്ങള്‍ മനസ്സില്‍ ഒരു അപൂര്‍വ്വത സൃഷ്ടിക്കുന്നുണ്ട്. ഘണ്ടാകര്‍ണന്‍ തെയ്യമാണ് ചിത്രത്തില്‍...ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമപ്പുറം ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നു തെയ്യങ്ങള്‍...എരിയുന്ന പന്തങ്ങള്‍ക്ക് നടുവില്‍ ഘണ്ടാകര്‍ണന്‍ നിറഞ്ഞാടുകയാണ്.


Camera: Nikon D 100
Lens: Nikon 50mm
Shutter Speed: 1/125 sec
Aperture: 2.
ISO: 250
Exposure Mode: Mannual
Focal Length: 50mm


പന്തങ്ങളുടെ വെളിച്ചത്തില്‍ ചിത്രീകരിക്കുമ്പോള്‍ അപ്പര്‍ച്ചര്‍ പരമാവധി തുറക്കാന്‍ പറ്റുന്ന ലെന്‍സുകള്‍ ഉപയോഗിക്കുക. ഷട്ടര്‍ സ്പീഡ് ഉയര്‍ത്തിയും അപ്പര്‍ച്ചര്‍ പരമാവധി തുറന്നും ചിത്രമെടുക്കുക. വേഗതയേറിയ ഫോക്കസിങ് സംവിധാനം ക്യാമറയില്‍ സെറ്റ് ചെയ്യുക.