സ്വയം വേദനിച്ച് കാഴ്ച്ചക്കാരന്റെ സഹതാപം മുതലെടുക്കുന്ന സ്ഥിരം കാഴ്ച്ചകളിലൊന്ന്മാത്രമാണ് ഇത്. ചലനത്തിന്റെ തീവ്രത കാണിക്കുന്നതിന് വേണ്ടി ചിത്രം ഉപയോഗപ്പെടുത്തി എന്നു മാത്രം. ക്യാമറ മാനുവല്‍ ഫോക്കസ് ചെയ്ത് Continuos Shoot ല്‍ set ചെയ്ത് ഉയര്‍ന്ന ഷട്ടര്‍ സ്പീഡില്‍ ക്രമീകരിക്കുകയാണ് ഉചിതം. ചിത്രത്തില്‍ യുവാവിന്റെ വലതു കൈ ഫ്രേയമിന് പുറത്താണ് എന്നത് ഒരു അപാകതയായി കാണാമെങ്കിലും പൊട്ടിച്ചിതറുന്നതിന്റെ തീവ്രത കാണിക്കുന്നു എന്നതിലൂടെ ന്യൂനത മറികടക്കുന്നുണ്ട് എന്ന് തോന്നുന്നു.

Camera: Nikon D100
Focal Length: 30mm
Shutter Speed: 1/320 sec
ISO: 200
Exposure Mode: Manual
Lens: 16-35mm 2.8ED