തിരുവണ്ണാമലയിലെ അരുണാചലം ക്ഷേത്രത്തിലെ അനശ്വരങ്ങളായ മനോഹര കരിങ്കല്‍ ശില്‍പ്പങ്ങളില്‍ ആരുടേയും ശ്രദ്ധയാകര്‍ഷിക്കുന്നതാണ് ആ സ്ത്രീരൂപം. പ്രഭാത പ്രാര്‍ത്ഥനയ്ക്ക് ശേഷം സ്വന്തം ശരീരത്തിന്റെ മാറാപ്പുമായി കടന്ന് പോകുന്ന മറ്റൊരു സ്ത്രീരൂപത്തെയും ക്യാമറ കാണുന്നു. രണ്ട് ഇമേജുകളുടെ വൈരുദ്ധ്യം നശ്വരമായ ശരീരത്തെയും ഹ്രസ്വമായ ജീവിതത്തെയും, അനശ്വരമായ കലയേയും സൗന്ദര്യത്തേയും ഓര്‍മ്മിപ്പിക്കുന്നു.Camera: Nikon D3
Aperture: 2.8
ISO: 400
Exposure Mode: Shutter Priority
Focal Length: 24.0mm

നാടകത്തിന്റെ മുന്നിലിരിക്കുന്ന ഒരു പ്രേക്ഷകനെ പോലെ തന്റെ മുന്നിലെ ഓരോ ചലനത്തിലും ഫോട്ടോഗ്രാഫറുടെ ശ്രദ്ധപതിയണം. ആവശ്യമായ രംഗങ്ങള്‍ അപ്പോള്‍ നിങ്ങള്‍ക്ക് പകര്‍ത്താം.