തമിഴ്‌നാട്ടിലെ നഗര-ഗ്രാമങ്ങളിലെ രുചികളുടെ ഇടങ്ങളാണ് ഇത്തരം കടകള്‍. എണ്ണയില്‍ വറുത്തെടുത്ത ഉഴുന്നുവടയും പരിപ്പുവടയും തട്ടുദോശയുമായി സന്ധ്യാ നേരങ്ങളില്‍ ഉണര്‍വ്വോടെ ഇവ നമ്മെ കാത്തിരിക്കും. വിഭവങ്ങള്‍ ചൂടോടെ അടുപ്പില്‍ നിന്ന് വായിലേക്ക് വീഴുന്നു. ഇത്തരം കടകളില്‍ ജോലി ചെയ്യുന്നവരുടെ വേഗത പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തും. എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ തയ്യാറാക്കുകയാണ് പാചകക്കാരന്‍.


Camera: Nikon D3
Aperture: 2.8
ISO: 1000
Exposure Mode: Normal Program
Focal Length: 24.0mm
Lens: Nikor 24 - 70


സ്വാഭാവിക വെളിച്ചത്തില്‍, ഉയര്‍ന്ന ISO വിലും Low Shutter Speedലും ആണ് ചിത്രമെടുത്തത്. ചിത്രത്തിന് വേഗം പകരാന്‍ പാചകക്കാരനും ഫ്രെയ്മിലെ ഇടതു ഭാഗത്തെ മനുഷ്യനും അല്‍പ്പം Shake ആയത് ഗുണമായി.