ലേ-കാര്‍ഗില്‍ പാതയിലെ ഒരു ദൃശ്യം. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍. ബസ്സിനുള്ളില്‍ സൂക്ഷിച്ചു നോക്കിയാല്‍ ആവശ്യത്തിലേറെ സ്ഥലം കാണാം. പിന്നെന്താണ് ബസ്സിനു മുകളില്‍ ഇരിക്കുന്നു എന്നത് യാത്രയിലെ കൗതുകം പൊതിഞ്ഞ ചില സംശയങ്ങള്‍. ബസ്സ് വരുമ്പോള്‍ നിരത്തില്‍ നിന്നുയരുന്ന പൊടിപടലത്തിലൂടെ കടന്നു വരുന്ന വെളിച്ചം, ചിത്രത്തില്‍ ബസ്സിന് ചലനമില്ലെങ്കിലും ചലിക്കുന്ന ഒരു ബസ്സിന്റെ തോന്നല്‍ ഉണ്ടാകുന്നു.


Camera: Nikon D3
Aperture: 2.8
ISO: 200
Exposure Mode: Normal Program
Focal Length: 34.0mm
Lens: Nikor 24-70


ചില ദൃശ്യങ്ങള്‍ മിന്നല്‍പ്പിണര്‍ പോലെ മുന്നില്‍ വരാം. ഫോട്ടോഗ്രാഫര്‍ ഒരു വേട്ടക്കാരനെ പോലെ ജാഗരൂകനായാല്‍ ഇരയെ പോലെ ആ നിമിഷം നിങ്ങളുടെ ക്യാമറയിലും കുരുങ്ങും.