കാനറ തീരത്തുള്ള അതിപുരാതന ക്ഷേത്രമാണ് മഹാബലേശ്വര ക്ഷേത്രം. ശ്രീകോവിലിനകത്തെ പ്രതിഷ്ഠയായ അത്മലിംഗത്തിന് പശുവിന്റെ ചെവിയുടെ ആകൃതിയാണ്. അങ്ങനെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് ഗോകര്‍ണം എന്ന് പേര് വന്നത്. പശുക്കള്‍ പുണ്യ സാന്നിധ്യമായി ക്ഷേത്ര പരിസരത്തിലേറെ. എന്നാല്‍ ക്ഷേത്രത്തിന് മുന്നിലെ തെരുവിലെ കാഴ്ച്ച രസകരമാണ്. കടയില്‍ തൂങ്ങിക്കിടക്കുന്ന പഴം 'മോഷ്ടിക്കാ'നെത്തിയ ഗോവിനും കിടാവിനും ബ്രഹ്മണനായ കടക്കാരനില്‍ നിന്നും കിട്ടുന്ന പ്രസാദം അത്ര മധുര തരമല്ല.Camera: Nikon D3
Aperture: 2.8
ISO: 320
Exposure Mode: Shutter Priority
Focal Length: 24.0mm
Lens: Nikor 24 - 70


മനസ്സിന്റെ റിഫ്ലക്‌സ് ആക്ഷനൊപ്പം ക്യാമറയും ചലിച്ചാല്‍ ഇത്തരം രസകരമായ ദൃശ്യങ്ങള്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം.