പുലിയിറങ്ങുന്ന മലക്കപ്പാറയില്‍ നിന്നും അര്‍ദ്ധരാത്രിയില്‍ പകര്‍ത്തിയതാണീ ദൃശ്യം. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തൃശ്ശൂര്‍ ജില്ലയിലെ തോട്ടം മേഖലയാണ് ഈ ഗ്രാമം. സംഘടിത തൊഴിലാളി മേഖലയാണെങ്കിലും തോട്ടം മേഖലയും തോട്ടം തൊഴിലാളികളും ഒരു പ്രതിസന്ധിയിലാണിന്ന്. മലക്കപ്പാറയിലെ തൊഴിലാളികള്‍ ഉറങ്ങുന്ന ക്വാര്‍ട്ടേഴ്‌സാണ് ചിത്രത്തില്‍. ഏത് ഇരുട്ടിലും മനുഷ്യര്‍ പ്രത്യാശയുടെ വെളിച്ചം സ്വപ്‌നം കാണുന്നു. ചിത്രത്തില്‍ നിയോണ്‍ വിളക്കിന്റെ സാന്നിധ്യം ജ്വലിക്കുന്ന സൂര്യനെ ഓര്‍മ്മിപ്പിക്കുന്നു. മഴയില്‍ നനഞ്ഞ നിരത്തില്‍ വീണ് വെളിച്ചം ചിതറുന്നു. കൂടിയ ISO യിലും നീണ്ട എക്‌സപോഷറിലും ട്രൈപോഡില്ലാതെ കയ്യില്‍ വെച്ച് എടുത്തതാണ് ഈ ചിത്രം. നിയോണ്‍ വെളിച്ചത്തിന്റെ ഭാഗം overexposed ആയതിനാല്‍ ഉദിച്ചു വരുന്ന സൂര്യനെ ഓര്‍മ്മിപ്പിക്കുന്നു.


Camera: Nikon D3
Aperture: 2.8
ISO: 1600
Exposure Mode: Mannual
Focal Length:24.0mm
Lens: Nikor 24-70


ഫോട്ടോ എടുക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള ഭൂമിശാസ്ത്രവും സാമൂഹ്യശാസ്ത്രപരവുമായ അറിവുകള്‍ ചിത്രത്തിന് ആഴം നല്‍കും. ഫോട്ടോഗ്രാഫി കേവലം യാന്ത്രികമായ പ്രവൃത്തിയല്ല. അറിവും സൗന്ദര്യ ബോധവും അതിന്റെ ഇന്ധനമാണ്.