വളരെ ഉപകാരപ്രദമായ ഒരു composition technique ആണ് സ്‌കേല്‍.- SCALE. കഴിഞ്ഞ ഒരു ക്ലാസില്‍ പറഞ്ഞതുപോലെ ഫോട്ടോഗ്രഫിയിലെ പ്രധാനപ്പെട്ട  ഒരു വെല്ലുവിളി നമ്മള്‍ കാണുന്ന അല്ലെങ്കില്‍ അനുഭവിക്കുന്ന ഒരു ത്രിമാന ദൃശ്യത്തെ ഒരു ദ്വിമാന ചിത്രമായി രേഖപ്പെടുത്തുകയെന്നതാണ്.

ത്രിമാനത കാഴ്ചക്കാരന് സമ്മാനിക്കാന്‍ നമുക്ക് composition  techniquesനെ ആശ്രയിക്കാം - SCALE ആണ് അതില്‍ ഒന്ന്.  താഴെ കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക. 

ajith photo 1മൈസൂരിലെ വളരെ പ്രശസ്തമായ സെന്റ്ഫിലോമിന പള്ളിയുടെ ഇടനാഴിയാണിത്. വളരെ ഉയരത്തിലുള്ള ഇതിന്റെ ശരിയായ വലിപ്പം ഒരു ചിത്രത്തില്‍ കാണിക്കുക വളരെ ദുഷ്‌കരമാണ്.

കാരണം ഈ ദേവാലയം മുന്‍പ് കണ്ടിട്ടില്ലാത്ത ഒരു വ്യക്തിക്ക് ഒരു ചിത്രത്തില്‍ നിന്ന് അതിന്റെ വലിപ്പം മനസ്സിലാക്കാന്‍ പ്രയാസമാകും. എന്നാല്‍ കാഴ്ചക്കാരന് സുപരിചിതമായ ഒരു വസ്തു നമ്മള്‍ ആ ഫ്രെയിമില്‍ ഉള്‍പ്പെടുത്തിയാല്‍ അത് വളരെ എളുപ്പമായി മാറുകയും ചെയ്യും.

രണ്ടാമത്തെ ചിത്രം ശ്രദ്ധിക്കുക, അതിലുള്ള വ്യക്തി ദേവാലയത്തെ അപേക്ഷിച്ച് എത്രയോ ചെറുതാണ്. ഇപ്പോള്‍ പെട്ടന്നുതന്നെ നമുക്ക് ആ ഇടനാഴിയുടെ വലിപ്പം മനസ്സിലാക്കാന്‍ സാധിക്കുന്നു. 

ajith photo 2ലോകത്തിലെ ഏറ്റവും വലിയ വൃക്ഷം അയ സെക്വയയുടെ ചിത്രങ്ങള്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തു നോക്കൂ. അതില്‍ മിക്ക ചിത്രങ്ങളിലും ഒരു വാഹനം SCALE- നായി ഉപയോഗിച്ചിരിക്കുന്നത് കാണാം.

അതുപോലെ ലോകത്തിലെ മറ്റൊരു പ്രശസ്തമായ പ്രകൃതിദൃശ്യമാണ് വടക്കേ അമേരിക്കയിലുള്ള Horse Shoe bend. ഈ ഒരു ദൃശ്യത്തിന്റെ വ്യാപ്തി  മനസ്സിലാക്കണമെങ്കില്‍ അതിലൂടെ പോകുന്ന ബോട്ട് ശ്രദ്ധിക്കുക.

ajith photo 3

ഇപ്പോള്‍ എങ്ങനെയാണ് SCALE എന്നുപറയുന്ന composition technique ഒരു ചിത്രത്തില്‍ ത്രിമാനത കൊണ്ട് വരുന്നത് എന്ന് മനസ്സിലായിക്കാണുമെന്നു വിശ്വസിക്കുന്നു.

ഇനി ഒരു ചെറിയ എഡിറ്റിങ് ക്ലാസ്

താഴെ കൊടുത്തിരിക്കുന്നതാണ് പള്ളിയുടെ യഥാര്‍ത്ഥ  ചിത്രം. 

ajith photo 4മൊബൈല്‍ ക്യാമറയിലുള്ള വൈഡ് ആംഗിള്‍ ലെന്‍സ് ആ ഫ്രെയിമിനെ എങ്ങനെയാണ് വക്രമാക്കിയതെന്ന് നോക്കുക. ഇതിനെ പറയുന്നത് keystone effect എന്നാണ്. ഈ വക്രതയെ കറക്ട് ചെയ്യുന്നതിനെ  keystone correction എന്ന് പറയുന്നു.

മൊബൈല്‍ ക്യാമറ ഉപയോഗിച്ച് architecture ഫോട്ടോഗ്രഫി ചെയ്യുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് keystone effect. ഇത് കറക്ട് ചെയ്യാന്‍ ഒരു ആപ്പ് ഉണ്ട് - SKRWT എന്നാണ് ഇതിന്റെ പേര്. 

എത്ര മനോഹരമായാണ് SKRWT ഈ ചിത്രത്തിന്റെ keystone correction ചെയ്തിരിക്കുന്നത് എന്ന് നോക്കു. ഇതൊരു പെയ്ഡ് ആപ്പ് ആണ്. വില 60രൂപ.

ajith photo 5നിങ്ങള്‍ ഒരുപാടു ലാന്‍ഡ്സ്‌കേപ്പും ആര്‍ക്കിടെക്ചര്‍ ഫോട്ടോഗ്രഫിയും ചെയ്യുന്നുണ്ടെങ്കില്‍ ഈ ആപ്പ് വളരെ ഉപയോഗപ്രദമായിരിക്കും.Keystone Correction നുശേഷം ഞാന്‍ nsapseed ഉപയോഗിച്ച് ചിത്രത്തിന്റെ details കൂട്ടുകയും ഒരു vintage ടോണ്‍ കൊടുക്കുകയും ചെയ്തു.

വ്യക്തി ഇല്ലാത്ത ചിത്രം എങ്ങനെ ലഭിച്ചു എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. അത് വ്യക്തിയുള്ള ചിത്രം തന്നെയാണ്. ഈ ലേഖനത്തിനുവേണ്ടി nsapseedല്‍ ഹീലിങ് ബ്രഷ് ഉപയോഗിച്ച് വ്യക്തിയെ ഒഴിവാക്കിയതാണ്. ഹാപ്പി ഷൂട്ടിംഗ്.