മെയ്ഫ്ലാവര്‍ എന്ന രഞ്ജിത് ശങ്കര്‍ ചിത്രത്തിന്റെ അണിയശില്‍പ്പികള്‍ ഒരു കണ്‍സപ്റ്റ് ഷൂട്ട് എന്ന ആവശ്യവുമായി എത്തിയപ്പോള്‍ ഏറെ സന്തോഷം തോന്നി. ഇത്തവണ ഫോട്ടോഷൂട്ടിന്റെ ആശയരൂപീകരണം മുതല്‍ പോസ്റ്റ്‌പ്രൊഡക്ഷന്‍ വരെയുള്ള കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒരു ചിത്രം 'എടുക്കുന്നതും' 'രൂപപ്പെടുത്തുന്നതും' തമ്മിലുള്ള വ്യത്യാസത്തെ പറ്റിയാണ് ഞാന്‍ പ്രധാനമായും പറയുന്നത്.

Concept, Team, Location and Propsഐ.ടി മേഖലയിലുള്ള രണ്ട് പേര്‍ ഒരു വൈകുന്നേരം ചെലവിടുന്നതിനെ അടിസ്ഥാനമാക്കിയാണ് അനില്‍ കണ്‍സപ്റ്റ് രൂപപ്പെടുത്തിയത്.
അസീഫിന്റെ വീടിന്റെ ടെറസായിരുന്നു ലൊക്കേഷന്‍. കൊച്ചി ടി.സി.എസില്‍ ജോലി ചെയ്യുന്ന ബോബിയും ശ്രീനാഥുമായിരുന്നു അഭിനേതാക്കള്‍. ക്യാമറയ്ക്ക് മുന്നിലെ അവരുടെ എക്‌സ്പ്രഷന്‍സ് എന്നെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. തമാശകളൊക്കെ പറഞ്ഞ് നല്ലൊരു ഷൂട്ടിങ് അന്തരീക്ഷം ഒരുക്കിത്തന്നു രാഘവ്. അടുത്തുള്ള സ്‌കൂളില്‍ നിന്ന് ബെഞ്ചും ഡസ്‌കും അങ്ങനെ ഷൂട്ടിങ്ങിന് വേണ്ടതെല്ലാം എത്തിക്കുന്ന തിരിക്കിലായിരുന്നു അസിഫ്. വാര്‍ഡ്രോബിന് വേണ്ട നിറങ്ങള്‍ തിരഞ്ഞെടുക്കേണ്ട ചുമതല എനിക്കായിരുന്നു. വൈകുന്നേരത്തെ ഓറഞ്ച് നിറത്തിലുള്ള പ്രകാശത്തോടും നീലാകാശത്തോടും contrast ആയിട്ടുള്ള വാര്‍ഡ്രോബാണ് ഞാന്‍ തിരഞ്ഞെടുത്തത്.

സന്ധ്യാസമയത്തായിരുന്നു ഷൂട്ടിങ്ങ്. പ്രഭാതവും സന്ധ്യയുമാണ് ഷൂട്ടിങ്ങിന് ഏറ്റവും അനുയോജ്യം. ഈ സമയങ്ങളിലാണ് പ്രകൃതി ഏറ്റവും നല്ല ലൈറ്റിങ് ഒരുക്കിത്തരുന്നത്.

Camera and Lens choice


നിക്കോണ്‍ ഉ300 ക്യാമറയാണ് ഞാന്‍ ഉപയോഗിച്ചത്. പോസ്റ്റ്‌പ്രൊഡക്ഷന്‍ സമയത്ത് കൂടുതല്‍ ളഹലഃശയശഹശ്യേ ലഭിക്കാനായി ഞഅണയിലാണ് ഷൂട്ട് ചെയ്തത്. വൈറ്റ് ബാലന്‍സ് Tungsten-ല്‍ സെറ്റ് ചെയ്തു( ഇതിന്റെ കാരണം പിന്നീട് പഠിക്കാം). AF-S ഓട്ടോഫോക്കസും കൂടുതല്‍ കൃത്യതയ്ക്കായി സെന്റര്‍ ഫോക്കസിങ് പോയിന്റും ഉപയോഗിച്ചു. ഷൂട്ടിങ്ങിനിടയില്‍ ടോര്‍ച്ചും ഞങ്ങള്‍ ഉപയോഗിച്ചു. ഇരുട്ടില്‍ ക്യാമറ ഫോക്കസ് കണ്ടെത്താന്‍ വിഷമിക്കുന്നതിനാലായിരുന്നു ഇത്. വൈഡ് സീനായതിനാല്‍ 35mm1.8 ലെന്‍സാണ് ഞാന്‍ ഉപയോഗിച്ചത്.

Thought process


ആകാശത്തിന്റെ നിറം കടും നീലയാക്കി മാറ്റുകയും അതുവഴി ഒരു സായാഹ്നത്തിന്റെ പ്രതീതി ജനിപ്പിക്കുക ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഇതിനായി light exposure കുറച്ചു.

എന്തായാലും സബ്ജക്ടുകളെ നന്നായി ചിത്രീകരിക്കാന്‍ അപ്പോഴുള്ള ലൈറ്റ് അപര്യാപ്തമായി വന്നു. ലഭ്യമായ ലൈറ്റ് കൊണ്ട് background നന്നായി പകര്‍ത്തുക, കൃത്യമവെളിച്ചം സബ്ജക്ടുകളെ വ്യക്തമായി പ്രതിഫലിപ്പിക്കാന്‍ ഉപയോഗിക്കുക എന്നതാണ് എന്റെ മന്ത്രം. External ലൈറ്റിങ് ഉപയോഗിക്കേണ്ടി വരുന്ന അവസരങ്ങളിലെല്ലാം ഞാന്‍ ക്യാമറ മാനുവല്‍ മോഡിലാണ് സെറ്റ് ചെയ്യാറ്. അപ്പോള്‍ മാത്രമേ Aperture, Shutter Speed, ISO എന്നിവയെല്ലാം നമുക്ക് കണ്‍ട്രോള്‍ ചെയ്യാന്‍ സാധിക്കൂ.

എ 5.6ലാണ് Aperture സെറ്റ് ചെയ്തത്. ആവശ്യത്തിന് depth of field കിട്ടുന്നതിന് ഇത് സഹായകമായി. കഴിയാവുന്നത്ര ലൈറ്റ് കിട്ടാനായി Shutter Speed 1/60 ആക്കി സെറ്റ് ചെയ്തു. ഇതേ കാരണം കൊണ്ടു തന്നെ ISO 800 സെലക്ട് ചെയ്തു( കടഛ 800ല്‍ സെറ്റ് ചെയ്താല്‍ നിക്കോണ്‍ D300 noise free file നല്‍കും. എന്നാല്‍ ഇത് ക്യാമറകള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.


Light Selection and Angle of Lights


ലഭ്യമായിട്ടുള്ള ലൈറ്റ് ഉപയോഗിച്ച് എടുത്ത രണ്ടു ചിത്രങ്ങളാണ് ഇത്. മങ്ങിയ ചിത്രങ്ങളാണ് രണ്ടും.


ഇവിടെയാണ് External ലൈറ്റിന്റെ ഉപയോഗം. സബ്ജക്ടുകളെ നന്നായി പ്രതിഫലിപ്പിക്കാന്‍ ഒരു ലൈറ്റ് ഉപയോഗിച്ചാല്‍ മതിയെന്നാണ് ഞാന്‍ ആദ്യം കരുതിയത്. അതിനാല്‍ കുടയ്ക്കുള്ളില്‍ Nikon SB900 സ്ഥാപിച്ചു. തുടര്‍ന്ന് എന്റെ ഇടതുഭാഗത്തായി ലൈറ്റ് സബ്ജക്ടിന് 45ഡിഗ്രി ആംഗിളില്‍ സെറ്റ് ചെയ്തു. സീനിന് ആഴവും ദിശയും നല്‍കുന്നതിന് ഇത്തരത്തിലുള്ള directional ligth ആവശ്യമാണെന്നതിനാലാണ് ഞാന്‍ ലൈറ്റ് മുന്‍പില്‍ വയ്ക്കുന്നതിന് പകരം ഇടതുഭാഗത്ത് സ്ഥാപിച്ചത്. ഇതിനെ നമുക്ക് പ്രധാന ലൈറ്റ്(Main light) എന്ന് വിളിക്കാം. ഇപ്പോള്‍ പ്രശ്‌നം മറ്റൊന്നാണ്. സീനിന്റെ വലതുഭാഗത്ത് ആവശ്യത്തിന് ലൈറ്റ് ലഭിക്കുന്നില്ല. ആ ഭാഗത്ത് സെറ്റ് ചെയ്തിട്ടുള്ള വസ്തുക്കളെല്ലാം ഇരുട്ടിലാണ്. അതിനാല്‍ മറ്റൊരു ലൈറ്റ്(studio light) എന്റെ നേരെ മുന്‍വശത്തു നിന്ന് ഫില്‍ ലൈറ്റായി ഉപയോഗിക്കാന്‍ തീരുമാനിച്ചു. Main light ല്‍ നിന്ന് രണ്ടു സ്റ്റോപ്പ് താഴെയാണ് ഈ ലൈറ്റ് സെറ്റു ചെയ്തിരിക്കുന്നത്. ഇതോടെ സീനില്‍ ഞങ്ങള്‍ ഉദ്ദേശിച്ച തരത്തിലുള്ള ലൈറ്റ് ലഭിച്ചു. എന്നാല്‍ മറ്റൊരു പ്രശ്‌നം അവശേഷിക്കുന്നുണ്ട്. ഫ്ലാഷില്‍ നിന്നു വരുന്ന വെളുത്ത ലൈറ്റ് സ്വാഭാവിക വെളിച്ചവുമായി( വൈകുന്നേരത്തെ ഓറഞ്ച് നിറം) ചേര്‍ന്നുപോകുന്നില്ല. ഇവിടെയാണ് ലൈറ്റ് ജെല്‍ ചെയ്യേണ്ടി വരിക.


Gelling the Lights


വൈകുന്നേരത്തെ ഓറഞ്ച് നിറത്തിലുള്ള സൂര്യപ്രകാശവുമായി ഫ്ലാഷ് ലൈറ്റിന്റെ നിറം യോജിച്ചുപോകാനായി ഫ്ലാഷും ഓറഞ്ച് നിറത്തിലാക്കണം. ഇതിനായി ഓറഞ്ച് CTO( color Temperature orange) ജെല്‍ രണ്ടു ലൈറ്റുകളിന്‍മേലും പതിക്കണം. ഇപ്പോള്‍ ഫ്ലാഷ് ലൈറ്റും സൂര്യപ്രകാശവും തമ്മില്‍ യോജിച്ചു പോകുന്നുണ്ട്. എന്നാല്‍ ഓറഞ്ച് ജെല്ലുകള്‍ ഉപയോഗിച്ചതോടെ സബ്ജക്ടുകളും ഓറഞ്ചിഷ് ആയി കാണപ്പെടുന്നു. ഇത് പരിഹരിക്കാനായി ക്യാമറയുടെ വൈറ്റ് ബാലന്‍സ് ടങ്സ്റ്റണില്‍ സെറ്റ് ചെയ്തു. ടങ്സ്റ്റണ്‍ വൈറ്റ് ബാലന്‍സ് എല്ലാത്തിനേയും ബ്ലൂ ആക്കി മാറ്റും. അതോടെ ആകാശം കടുത്ത നീല നിറത്തിലാവും. ഓറഞ്ചിന് എതിരെ നീലപ്രകാശം വരുന്നതോടെ സബ്ജക്ടുകള്‍ക്ക് ഓറഞ്ചിഷ് അവസ്ഥയില്‍ നിന്ന് മോചനം കിട്ടും. ലൈറ്റിങ് പൂര്‍ണ്ണമായതോടെ അനില്‍ സീനിന് വേണ്ട എക്‌സ്പ്രഷന്‍സ് ബോബിയ്ക്കും ശ്രീനാഥിനും വിശദീകരിച്ചു കൊടുത്തു. ഇരുവരും തങ്ങളെ ഏല്‍പ്പിച്ച ചുമതല ഗംഭീരമായി തന്നെ നിറവേറ്റി.


Post Processing


Adobe Lightroom ഉപയോഗിച്ച് import ചെയ്ത ചിത്രം ചെറുതായി എഡിറ്റ് ചെയ്തു. ചിത്രത്തിലെ dust particles നീക്കി, അല്പം ക്രോപ്പ് ചെയ്തു. അതിന് ശേഷം Adobe Photoshop ഉപയോഗിച്ച് ചിത്രത്തിലെ സബ്ജക്ടുകളുടെ glow കൂട്ടി dreamy feel നല്‍കി. color saturation നും കൂട്ടി.ബിനോയാണ് ഈ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്.ക്യാമറയ്ക്ക് പിന്നിലെ കാഴ്ച. ഷൂട്ടിങ് സ്ഥലത്തെ പറ്റി ഏകദേശ ധാരണ കിട്ടാന്‍ ഇത് സഹായകമാവുംഷൂട്ടിന്റെ lighting diagramലൈറ്റിങ്, പോസ്റ്റ്‌പ്രൊഡക്ഷന്‍ ഭാഗങ്ങളെ പറ്റി നിങ്ങള്‍ക്ക് സ്വാഭാവികമായും ചില സംശയങ്ങള്‍ തോന്നിയേക്കാം. അടുത്ത ക്ലാസുകളില്‍ അത് പരിഹരിക്കാമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. എന്തായാലും താഴെ പറയുന്ന പ്രധാന പോയിന്റുകള്‍ നിങ്ങള്‍ ഓര്‍മ്മിക്കണം.

1. ഷൂട്ട് ചെയ്യുന്നത് നിങ്ങള്‍ക്ക് വേണ്ടിയാണെങ്കിലും മറ്റൊരാള്‍ക്ക് വേണ്ടിയാണെങ്കിലും ഹലി,െ മുലൃൗേൃല, മിഴഹല എന്നിവ തിരഞ്ഞെടുക്കുന്നത് ശ്രദ്ധാപൂര്‍വ്വമായിരിക്കണം. എൃമാല ല്‍ എന്തൊക്കെ വരണം എന്നത് നന്നായി ആലോചിക്കണം. ഫ്രെയിമില്‍ വന്ന ഓരോ വസ്തുവും എന്തിന് ഉള്‍പ്പെടുത്തി എന്ന കാര്യത്തില്‍ ഒരു വിശദീകരണം നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയണമെന്ന് ചുരുക്കം.

2. ഷൂട്ടിങ് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഷൂട്ടിങ്ങിന്റെ പ്ലാനിങ്ങും.

3. ഫൈനല്‍ പ്രൊഡക്ട് എന്തായിരിക്കണമെന്ന് വ്യക്തമായ ധാരണയുണ്ടാവണം. ഈ ധാരണ മനസ്സില്‍ വച്ചുകൊണ്ടാവണം ഷൂട്ടിങ്. ഉദാഹരണത്തിന് മേല്‍പ്പറഞ്ഞ ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പ് തന്നെ ഫൈനല്‍ ചിത്രം രൂപപ്പെടുത്തിയെടുത്തിരുന്നു. അതിനാല്‍ ഷൂട്ടിങ് വളരെ എളുപ്പമായി.

4. ക്യാമറ ഒരു ഉപകരണം മാത്രമാണ്. ഫോട്ടോഗ്രാഫറും സബ്ജക്ടുകളുമാണ് കഥ തീരുമാനിക്കുന്നത്.

5. എപ്പോഴും ഒരു ചിത്രം എടുക്കുക എന്നതിനേക്കാള്‍ രൂപപ്പെടുത്തിയെടുക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്.

Happy Shooting