ഡിഎസ്എല്‍ആര്‍ ക്യാമറയിലെ എല്ലാ ബട്ടനും മെനുവും പരിചയപ്പെടണമെങ്കില്‍ അല്പം സമയമെടുക്കും. ചില ബട്ടനുകള്‍ നമ്മള്‍ തുടക്കം മുതലേ ഉപയോഗിക്കും. എന്നാല്‍ മറ്റു ചിലത് നമ്മുടെ ശ്രദ്ധ കിട്ടാതെ കിടക്കുന്നുണ്ടാകും. ഒരാവശ്യം വരുമ്പോള്‍ മാത്രമാണ് നാം അവയെ പറ്റി ചിന്തിക്കുക. ഈ ക്ലാസില്‍ നമ്മള്‍ അത്തരം ചില ബട്ടനുകളെ പറ്റിയാണ് പഠിക്കുന്നത്.


Exposure Compensation


ക്യാമറ നല്‍കുന്ന എക്‌സ്‌പോഷര്‍ വാല്യു എല്ലായ്‌പ്പോഴും ശരിയാകണമെന്നില്ല. ക്യാമറ ഏതൊരു സബ്ജക്ടിനേയും middle tone ആയി ചിത്രീകരിക്കുന്നതിനാല്‍ എക്‌സ്‌പോഷര്‍ നിര്‍ണ്ണയിക്കുന്നതില്‍ ക്യാമറയ്ക്കു തെറ്റു പറ്റാം. സീനിന്റെ contrast കൂടുതലാകുന്നതു കൊണ്ടും എക്‌സ്‌പോഷര്‍ വാല്യു കണക്കാക്കുന്നതില്‍ ക്യാമറയ്ക്ക് തെറ്റുപറ്റാം. ചിലപ്പോള്‍ ഫോട്ടോഗ്രാഫര്‍ തന്നെ കലാമികവിന് വേണ്ടി മനപൂര്‍വം എക്‌സ്‌പോഷര്‍ വാല്യു മാറ്റാന്‍ ശ്രമിക്കാറുണ്ട്. ഇതു രണ്ടു തരത്തില്‍ ചെയ്യാന്‍ കഴിയും. പൂര്‍ണ്ണമായും മാനുവല്‍ എക്‌സ്‌പോഷര്‍ മോഡിലേയ്ക്ക് മാറുകയാണ് ആദ്യ വഴി. എക്‌സ്‌പോഷര്‍ കോമ്പന്‍സേഷന്‍ ഉപയോഗിക്കുകയാണ് രണ്ടാമത്തെ മാര്‍ഗ്ഗം. ക്യാമറ aperture priority tam-Un-tem shutter priority മോഡിലോ ആണ് സെറ്റ് ചെയ്തിരിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഷട്ടര്‍സ്പീഡോ അപേര്‍ച്ചറോ (aperture) കൂട്ടിയും കുറച്ചും എക്‌സ്‌പോഷര്‍ വാല്യു മാറ്റാന്‍ കഴിയും ( Exposure compensation) വിശദമായി പ്രതിപാദിച്ചിട്ടുള്ള ചാപ്റ്റര്‍ വായിച്ചാല്‍ ഈ ആശയം കൂടുതല്‍ വ്യക്തമാകും.) മിക്കവാറും ക്യാമറകളില്‍ ഈ സെറ്റിങ് ബട്ടനുകള്‍ ഉപയോഗിച്ചാണ് ചെയ്യുന്നത്. എന്നാല്‍ ചില എന്‍ട്രി-ലെവല്‍ ക്യാമറകളില്‍ മെനുവിലാണ് ഇത് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉള്ളത്.

Flash Exposure Compensation


ഫ്ലാഷിന്റെ പവര്‍ കൂട്ടാനോ കുറയ്ക്കാനോ ഫ്ലാഷ് എക്‌സ്‌പോഷര്‍ കോമ്പന്‍സേഷന്‍ സഹായിക്കുന്നു. ഫ്ലാഷ് TTL (Through The Lens) അല്ലെങ്കില്‍ ഓട്ടോ മോഡില്‍ ആയിരിക്കുമ്പോള്‍ മാത്രമേ ഇത് സെറ്റ് ചെയ്യാനാവൂ. ഉച്ചസമയത്ത് നിങ്ങള്‍ ഒരു ഔട്ട്‌ഡോര്‍ ഷൂട്ട് നടത്തുകയാണെന്ന് കരുതുക. സബ്ജക്ടിന്റെ shadow details ഫില്‍ ചെയ്യാനായി മാത്രം ഫ്ലാഷ് ഉപയോഗിക്കുന്നു. അപ്പോള്‍ നിങ്ങള്‍ക്ക് ഫ്ലാഷിന്റെ പവര്‍ -2 അല്ലെങ്കില്‍ -3 വരെ കുറയ്ക്കാം. അതൊരു ഫില്‍ ഫ്ലാഷ് ആയി പ്രവര്‍ത്തിക്കും. അടുത്തുള്ള ഒരു ഭിത്തിയില്‍ നിന്ന് വെളിച്ചം തിരിച്ചടിപ്പിക്കാനായാണ് നിങ്ങള്‍ ഫ്ലാഷ് ഉപയോഗിക്കുന്നതെങ്കില്‍ ഫ്ലാഷിന്റെ പവര്‍ കൂട്ടേണ്ടി വരും. ഈ സന്ദര്‍ഭത്തില്‍ ഫ്ലാഷ് എക്‌സ്‌പോഷര്‍ കോമ്പന്‍സേഷന്‍ ഉപയോഗിച്ച് പവര്‍ +1 അല്ലെങ്കില്‍ +2 വരെ കൂട്ടാന്‍ കഴിയും. അഡ്വാന്‍സ്ഡ് ക്യാമറകളില്‍ ഇത് ബട്ടനുകളുപയോഗിച്ച് ചെയ്യാന്‍ കഴിയും. എന്‍ട്രി ലെവല്‍ ക്യാമറകളിലാകട്ടെ മെനു വഴിയാണ് ഇത് ചെയ്യുക.Auto Exposure Bracketing


ഇത് AEB എന്നറിയപ്പെടുന്നു. നിങ്ങളുടെ ക്യാമറ മെനുവിലാണ് ഓട്ടോ എക്‌സ്‌പോഷര്‍ ബ്രാക്കറ്റിങ് സെറ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ടാവുക. സബ്ജക്ടിന്റെ എക്‌സ്‌പോഷറിനെ കുറിച്ച് നല്ല ഉറപ്പില്ലാത്ത സമയത്ത് ഓട്ടോ എക്‌സ്‌പോഷര്‍ ബ്രാക്കറ്റിങ്ങിനെ ആശ്രയിക്കാം. ക്യാമറ Aperture priority മോഡില്‍ ആണെന്ന് ഇരിക്കട്ടെ. ക്യാമറയ്ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നതിലും അപ്പുറമാണ് സബ്ജക്ടിന്റെ ഡൈനാമിക് റേഞ്ച് ( ഉദാഹരണത്തിന് കോണ്‍ട്രാസ്റ്റ് ലൈറ്റിങ്ങോടു കൂടിയ ഒരു ലാന്‍ഡ്‌സ്‌കേപ്പ്, നമ്മള്‍ ഉപയോഗിക്കുന്ന
Aperture F/16 ). ക്യാമറ നിങ്ങള്‍ക്ക് ISO 100ല്‍ 1/125 എക്‌സ്‌പോഷര്‍ വാല്യു തരുന്നുവെന്നിരിക്കട്ടെ. ഓട്ടോ എക്‌സ്‌പോഷര്‍ ബ്രാക്കറ്റിങ് സെറ്റു ചെയ്ത് ഷട്ടര്‍ ബട്ടണ്‍ മൂന്ന് തവണ പ്രസ് ചെയ്താല്‍ ക്യാമറ ഒരേ സീനിന്റെ മൂന്ന് ചിത്രങ്ങളെടുക്കും ( മൂന്ന് എന്നത് മിക്ക ക്യാമറകളിലും AEBയുടെ default value ആണ്). ഒരു സ്്‌റ്റോപ്പ് Under Expose ചെയ്ത ചിത്രമായിരിക്കും ആദ്യത്തേത് ( നമ്മുടെ ഉദാഹരണത്തില്‍ അത് F/16 at 1/250 at ISO 100 ആയിരിക്കും). ബേസ് ലൈന്‍ എക്‌സ്‌പോഷറില്‍ ഉള്ളതായിരിക്കും രണ്ടാമത്തെ ചിത്രം (F/16 at 1/125 at ISO 100). ഒരു സ്‌റ്റോപ്പ് ഓവര്‍ എക്‌സ്‌പോസ് ചെയ്ത രീതിയിലുള്ളതാവും മൂന്നാമത്തെ ചിത്രം (F/16 at 1/60 at ISO 100). ഈ മൂന്ന് ചിത്രങ്ങളും ഫോട്ടോഷോപ്പോ ഏതെങ്കിലും HDR (high dynamic range) സോഫ്ട് വെയറോ (ഉദ. ഫോട്ടോമാറ്റിക്‌സ്) ഉപയോഗിച്ച് ഹൈലൈറ്റ്, ഷാഡോ details നിലനിര്‍ത്തിക്കൊണ്ട് ഒരു ചിത്രം ലഭിക്കാന്‍ സഹായിക്കും. മൂന്ന് എക്‌സ്‌പോഷറുകള്‍ക്കിടയില്‍ നിങ്ങള്‍ ക്യാമറ ചലിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. AEB ഉപയോഗിക്കുമ്പോള്‍ ഒരു ട്രെപോഡിന്റെ സഹായം തേടാന്‍ മറക്കരുത്. ചില camera bodies AEBയെ 5 പോയിന്റ് വരെ സപ്പോര്‍ട്ട് ചെയ്യും.High speed Sync or Auto focal plane high speed sync


ഫ്ലാഷ് ഉപയോഗിക്കുമ്പോള്‍ ഉയര്‍ന്ന ഷട്ടര്‍ സ്പീഡ് (മിക്ക ക്യാമറകളുടേയും ഷട്ടര്‍സ്പീഡ്പരിധി 1/250 ആണ്) നല്‍കാനാവില്ലെന്നതാണ് ഡി.എസ്.എല്‍.ആര്‍ ക്യാമറയുടെ ഒരു ന്യൂനത. ഫ്ലാഷ് ഉപയോഗിക്കുമ്പോള്‍ ഉയര്‍ന്ന ഷട്ടര്‍ സ്പീഡ് ഉപയോഗിച്ചാല്‍ ഫ്രെയിമിന്റെ ഒരു ഭാഗത്ത് മാത്രമേ ലൈറ്റ് കിട്ടൂ, മറുഭാഗം ഇരുണ്ടു പോകും. ഇതു പരിഹരിക്കാനായി ഉയര്‍ന്ന ഷട്ടര്‍സ്പീഡ് ഉപയോഗിക്കേണ്ടി വരുമ്പോള്‍ High speed Sync (കാനനില്‍)അല്ലെങ്കില്‍ Focal Plane (നിക്കണില്‍) ആക്ടിവേറ്റ് ചെയ്താല്‍ മതിയാകും. ഇത് ഒരിക്കല്‍ സജ്ജമാക്കി കഴിഞ്ഞാല്‍ ഫ്ലാഷ് തുടര്‍ച്ചയായ പ്രകാശകിരണങ്ങള്‍ സാധ്യമാക്കുകയും അങ്ങനെ മുഴുവന്‍ ഫ്രെയിമും പ്രകാശമാനമാവുകയും ചെയ്യും. കാനനില്‍ ഇത് ഫ്ലാഷ് ഓപ്ഷന്‍ വഴിയാണ് സാധ്യമാക്കുന്നത്. അതേസമയം നിക്കണില്‍ ക്യാമറ മെനു വഴിയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടത്.

Depth of field preview button


ലാന്‍ഡ്‌സ്‌കേപ്പ്, മാക്രോ ഫോട്ടോഗ്രാഫിക്ക് Depth of field ബട്ടന്‍ അത്യാവശ്യമാണ്. ഫോട്ടോയില്‍ പതിയുന്ന വസ്തുക്കളുടെ sharpness (വ്യക്തത) തിട്ടപ്പെടുത്താന്‍ Depth of field നിങ്ങളെ സഹായിക്കും. aperture കുറച്ചാലും സാധാരണ ലെന്‍സ് സപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ aperture-ല്‍ ആണ് നാം ഒരു സീന്‍ കാണുക. Depth of field preview ബട്ടന്‍ ഉപയോഗിച്ചാല്‍ മാത്രമേ നമുക്ക് യഥാര്‍ത്ഥ aperture-ല്‍ ഒരു സീന്‍ കാണാനാകൂ. Depth of field preview button ഉപയോഗപ്പെടുത്തുമ്പോള്‍ ഷൂട്ട് ചെയ്യുന്ന aperture ല്‍ ചിത്രത്തെ കാണാന്‍ സാധിക്കും.Sensor Cleaning


മിക്ക ക്യാമറകളുടേയും മെനുവില്‍ sensor cleaning സൗകര്യം ലഭ്യമാണ്. ഡിജിറ്റല്‍ സെന്‍സറുകള്‍ എളുപ്പം പൊടിപിടിക്കാം. ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളെടുക്കുന്ന ചിത്രത്തില്‍ ഇവ പുള്ളിക്കുത്തുകള്‍ പോലെ പറ്റിപ്പിടിച്ചിരിക്കും. sensor cleaning പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ക്യാമറ സെന്‍സറിനെ ചലിപ്പിക്കുകയും അങ്ങനെ പറ്റിപ്പിടിച്ചിരിക്കുന്ന പൊടി ഇളകിപ്പോകുകയും ചെയ്യുന്നു. ക്യാമറ ഓണ്‍ ചെയ്യുമ്പോള്‍ തന്നെ ക്ലീനിങ് തുടങ്ങത്തക്ക രീതിയില്‍ സെറ്റ് ചെയ്യാനുള്ള സൗകര്യം sensor cleaning ല്‍ ഉണ്ട്. ഒരു തവണ സെറ്റ് ചെയ്തു കഴിഞ്ഞാല്‍ പിന്നീട് നിങ്ങള്‍ ക്യാമറ ഓണ്‍ ചെയ്യുമ്പോഴെല്ലാം സെന്‍സര്‍ വൃത്തിയായിക്കൊണ്ടിരിക്കും. നിങ്ങളുടെ സൗകര്യാര്‍ത്ഥം ക്യാമറ ഓഫ് ചെയ്യുമ്പോഴോ ഓണ്‍ ചെയ്യുമ്പോഴോ അതല്ല രണ്ടിനും ഇടയിലോ ആയി ക്ലീനിങ് നടക്കത്തക്ക വിധം ക്രമീകരിക്കാം.


Diopter adjustment


ഒരാളുടെ കാഴ്ചശക്തി അനുസരിച്ച് viewfinder കാണുന്നതിന് diopter adjustment സഹായിക്കും.Color Space


മിക്ക ഡിഎസ്എല്‍ആര്‍ ക്യാമറകളും രണ്ടു കളര്‍ ക്രമീകരണങ്ങളാണ് നല്‍കുക- Adobe RGBbpw sRGBയും. Adobe RGB താരതമ്യേന വലുതാണ്; വൈവിധ്യമാര്‍ന്ന നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍ അത് അവസരമൊരുക്കും. അതേസമയം sRGB താരതമ്യേന ചെറുതാണ്. ഈ തരത്തില്‍ കളര്‍ ക്രമീകരണങ്ങള്‍ ചെയ്യുന്നത് മെനുവിലാണ്. നിങ്ങളുടെ ചിത്രങ്ങള്‍ വില്‍പ്പനയ്ക്കായി അച്ചടിക്കുന്നുവെങ്കില്‍ അറീയല RGB ഉപയോഗിക്കുന്നതാണ് നല്ലത്. അതല്ല വെബിലും മോനിറ്ററിലും മാത്രം കാണുവാനാണ് ചിത്രമെടുക്കുന്നതെങ്കില്‍ sRGB തിരഞ്ഞെടുക്കാം. Adobe RGB ഉപയോഗിച്ചെടുത്ത ചിത്രം പിന്നീട് പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് ഫോട്ടോഷോപ്പ് പോലുള്ള സോഫ്ട് വെയര്‍ ഉപയോഗിച്ച് sRGB ആക്കി മാറ്റാം. അച്ചടിക്കുവാനുദ്ദേശിക്കുന്നില്ലെങ്കില്‍ sRGB ഉപയോഗിക്കുകയോ അല്ലെങ്കില്‍ sRGB യിലേയ്ക്ക് convert ചെയ്യുന്നതോ ആണ് നല്ലത്.


Long Exposure Noise Reduction


സെന്‍സറിലുണ്ടാകുന്ന ചൂട് നിമിത്തം long exposurse -ല്‍ visual noise ഉണ്ടാകുന്നത് കുറയ്ക്കുകയാണ് Long Exposure Noise Reduction(Long exp. NR ) ലക്ഷ്യമിടുന്നത്. ഷൂട്ടിങ് എക്‌സ്‌പോഷര്‍ എട്ടു സെക്കന്റില്‍ കൂടുതലാവുമ്പോള്‍ ഇത് സഹായകമാവും. ക്യാമറ മെനുവില്‍ തന്നെയാണ് Long exp. NR പ്രവര്‍ത്തിപ്പിക്കേണ്ടത്. രാത്രി ആകാശത്തിന്റേയും മറ്റും ചിത്രമെടുക്കുമ്പോള്‍

Noise

കുറയ്ക്കാന്‍ ഇതുവഴി സാധിക്കും.No memory card


ചിത്രങ്ങളെല്ലാം എടുത്തു കഴിയുമ്പോഴാവും ക്യാമറയില്‍ മെമ്മറി കാര്‍ഡ് ഇട്ടിട്ടില്ലെന്ന് തിരിച്ചറിയുന്നത്. ഈ അബദ്ധം ഒഴിവാക്കാന്‍ മിക്ക ക്യാമറകളും മെമ്മറി കാര്‍ഡ് ഇട്ടില്ലെങ്കില്‍ ചിത്രമെടുക്കുന്നത് വിലക്കുന്ന ഒരു ഓപ്ഷന്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ക്യാമറ മെനുവിലെ ഈ ഓപ്ഷന്‍ ഓണ്‍ ചെയ്തിടാന്‍ ശ്രദ്ധിക്കുക.


Mirror lock up


നിങ്ങള്‍ ഷട്ടര്‍ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ മിറര്‍ പൊടുന്നനെ തള്ളി വരികയും ഇത്തരത്തില്‍ പെട്ടന്നുള്ള ചലനം ക്യാമറ ഇളകാന്‍ കാരണമാവുകയും ചെയ്യും. ഇത് ചിത്രത്തിന്റെ വ്യക്തത കുറയാന്‍ കാരണമാകും. Mirror lock up ഇതിനൊരു പരിഹാരമാണ്. ഈ സൗകര്യം ഉപയോഗിക്കുമ്പോള്‍ ആദ്യം ഷട്ടര്‍ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ മിറര്‍ പുറത്തേയ്ക്ക് വരും. വീണ്ടും ഷട്ടര്‍ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ മാത്രമേ ചിത്രമെടുക്കുകയുള്ളൂ. മിക്ക ക്യാമറകളിലും മെനുവിന് കീഴിലാണ് Mirror lock up സൗകര്യം.


Viewfinder grid display


Viewfinder grid പ്രവര്‍ത്തിപ്പിക്കുമ്പോള്‍ പരസ്പരം ചേദിക്കുന്ന സമാന്തര-ലംബ രേഖകള്‍ കാണാന്‍ സാധിക്കും. ഈ രേഖകള്‍ ചിത്രം കമ്പോസ് ചെയ്യുമ്പോള്‍ Rule of third-നിയമം പാലിക്കാന്‍ ഫോട്ടോഗ്രാഫറെ സഹായിക്കും.