കഴിഞ്ഞ ക്ലാസുകളില്‍ നമ്മള്‍ ഓട്ടോഫോക്കസിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഈ ക്ലാസോടെ നമ്മള്‍ ഓട്ടോഫോക്കസിനെ കുറിച്ചുള്ള പഠനം അവസാനിപ്പിക്കുകയാണ്. ഓട്ടോഫോക്കസ് വളരെ പ്രധാനപ്പെട്ടതും ഉപകാരപ്രദവുമായ ടെക്‌നിക്കാണ്. ഈ ക്ലാസിലേയ്ക്ക് കടക്കുന്നതിന് മുന്‍പ് കഴിഞ്ഞ ക്ലാസില്‍ പറഞ്ഞത് ഒന്ന് ഓര്‍ത്തുനോക്കാം.

1. AF-S (നിക്കോണ്‍) അല്ലെങ്കില്‍ Single (കനണ്‍) ഫോക്കസിങ് മോഡ് ഉപയോഗിക്കുന്നത് സ്ഥായിയായ സബ്ജക്ടുകളെ ഷൂട്ട് ചെയ്യാനാണ്.

2. AF-C(നിക്കോണ്‍), Al Servo(കനണ്‍) എന്നിവ ഉപയോഗിക്കുന്നത് ചലിക്കുന്ന സബ്ജക്ടുകളെ ഷൂട്ട് ചെയ്യാനാണ്.

3. ചലിക്കുകകയും സ്ഥായിയായി നില്‍ക്കുകയും ചെയ്യുന്ന ഒരു സബ്ജക്ടിനെ ഷൂട്ട് ചെയ്യാനാണ് ബാക്ക് ബട്ടണ്‍ ഫോക്കസിങ് എന്ന ടെക്‌നിക്ക് ഉപയോഗിക്കുന്നത്.

4. അതിവേഗത്തിലുള്ള ചലനങ്ങളെ പകര്‍ത്താന്‍ ക്യാമറ Continuous shooting mode-ല്‍ വയ്ക്കുന്നതാണ് നല്ലത്.

5. സ്ഥായിയായ സബ്ജക്ടുകളെ ഷൂട്ട് ചെയ്യുമ്പോള്‍ ക്യാമറയുടെ ഷട്ടര്‍ പ്രയോരിറ്റി ഫോക്കസ് പ്രയോരിറ്റിയിലായിരിക്കുവാന്‍ ശ്രദ്ധിക്കണം. അതുപോലെ ചലിക്കുന്ന സബ്ജക്ടുകളെ ഷൂട്ട് ചെയ്യുമ്പോള്‍ റിലീസ് പ്രയോരിറ്റിയിലായിരിക്കണം ക്യാമറ.

ഈ ക്ലാസിലേയ്ക്ക് കടക്കുന്നതിന് മുന്‍പ് Single Shot, Continuous shooting mode എന്നിവയെ കുറിച്ച് മനസ്സിലാക്കാം. ഇവയ്ക്ക് ഓട്ടോഫോക്കസ് എന്ന ടെക്‌നിക്കുമായി നേരിട്ടൊരു ബന്ധവുമില്ല.

Single shot-ല്‍ ക്യാമറ ഒരേ സമയം ഒരു ചിത്രം മാത്രമേ എടുക്കുകയുള്ളൂ. എന്നാല്‍ Continuous shooting mode-ല്‍ ക്യാമറ ഒരു സെക്കന്റില്‍ ഒന്നിലധികം ചിത്രങ്ങളെടുക്കും. ( ഉദാഹരണത്തിന് കനണ്‍ 7Dയില്‍ സെക്കന്റില്‍ 8ചിത്രങ്ങള്‍ വരെ ലഭിക്കും). ആക്ഷന്‍ ചിത്രങ്ങളെടുക്കുമ്പോള്‍ ക്യാമറ Continuous shooting modeല്‍ വയ്ക്കുന്നതാണ് നല്ലത്. ഈ സെറ്റിങ് ക്യാമറയ്ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. High-end ക്യാമറകളില്‍ ഈ സെറ്റിങ് ബട്ടണുകള്‍ ഉപയോഗിച്ച് ചെയ്യുമ്പോള്‍ Low-end ക്യാമറകളില്‍ ഇത് മെനു വഴിയാവും ചെയ്യുക. നിക്കോണ്‍ D300-ല്‍ ഉപയോഗിക്കുന്ന ബട്ടണ്‍ ഇതാണ്.AF Area Modes

ചലിക്കുന്ന സബ്ജക്ടിനെ ഷൂട്ട് ചെയ്യുമ്പോള്‍ ക്യാമറയുടെ ഫോക്കസ് സബ്ജക്ടില്‍ നിന്ന് മാറിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കഴിഞ്ഞ ക്ലാസില്‍ പറഞ്ഞതോര്‍മ്മിക്കുന്നുണ്ടാവുമല്ലോ. അല്ലാത്തപക്ഷം ക്യാമറയുടെ ഫോക്കസ് സബ്ജക്ടിന് മുന്‍പിലോ പിന്നിലോ ഉള്ള മറ്റെന്തിലെങ്കിലും വസ്തുവിലായിപ്പോകും. (ഉദാഹരണത്തിന് ഒരു പറക്കുന്ന പക്ഷിയുടെ ചിത്രമെടുക്കുകയാണെങ്കില്‍ ക്യാമറയുടെ ഫോക്കസ് പിന്നിലുള്ള മരത്തിലായിപ്പോകാം). ഇതൊഴിവാക്കാനായി തുടക്കം മുതല്‍ ഓട്ടോഫോക്കസ് സെറ്റ് ചെയ്തിടാം. ഓട്ടോഫോക്കസ് പോയിന്റ് ചലിക്കുന്ന സബ്ജക്ടില്‍ നിന്ന് മാറ്റാതെ അതിനെ പിന്തുടരുക എന്നത് ഫോട്ടോഗ്രാഫിയില്‍ കഴിവു തെളിയിച്ചവര്‍ക്ക് പോലും പ്രയാസമാണ്. അതുകൊണ്ടു തന്നെയാണ് ക്യാമറ നിര്‍മ്മാതാക്കള്‍ AF Area mode എന്നൊരു സംവിധാനവുമായി രംഗത്തെത്തിയത്. ഇതുപയോഗിച്ചാല്‍ നിങ്ങള്‍ക്ക് സബ്ജക്ടിന്റെ മേലുള്ള ഓട്ടോഫോക്കസ് നഷ്ടപ്പെട്ടാലും ക്യാമറ അത് നിലനിര്‍ത്തിക്കൊള്ളും. ഇന്റലിജന്‍സ് ഫോക്കസിങ്, ട്രാക്കിങ് എന്നീ സംവിധാനങ്ങളുപയോഗിച്ചാണ് ക്യാമറ സബ്ജക്ട് ഫോക്കസ് നിലനിര്‍ത്തുന്നത്. വ്യത്യസ്ത തരത്തിലുള്ള AF Area Mode കളും അവയുടെ പ്രവര്‍ത്തനരീതിയും നമുക്കൊന്ന് പരിചയപ്പെടാം.

1.സിംഗിള്‍ പോയിന്റ് AF Area Mode (നിക്കോണും കാനണും) : സ്ഥായിയായ സബ്ജക്ടുകളെ ഷൂട്ട് ചെയ്യുമ്പോള്‍ ഇതാണ് അനുയോജ്യം. എന്നാല്‍ ചലിക്കുന്ന സബ്ജക്ടുകളെ ഷൂട്ട് ചെയ്യാന്‍ ഇത് സഹായകമല്ല.

2. ഡൈനാമിക് AF Area Mode(നിക്കോണ്‍) അല്ലെങ്കില്‍ AF Point Expansion (കനണ്‍): ഇതില്‍ നിങ്ങളുടെ സെലക്ഷന്‍ അനുസരിച്ച് ( ഉദാഹരണത്തിന് നിക്കോണ്‍ D300ല്‍ കസ്റ്റംസ് മെനു ഉപയോഗിച്ച് നിങ്ങള്‍ക്ക് 9, 21, 51 എന്നിങ്ങനെ ഏത്ര പോയിന്റ് വേണമെങ്കിലും സെലക്ട് ചെയ്യാം) സബ്ജക്ടിനെ ഫോക്കസില്‍ കൊണ്ടുവരാനായി ക്യാമറ കൂടുതല്‍ അഎ പോയിന്റുകള്‍ ഉപയോഗിച്ചേക്കാം. ഉദാഹരണത്തിന് നിങ്ങള്‍ center AF പോയിന്റ് സെലക്ട് ചെയ്്തുവെന്നിരിക്കട്ടെ(നിങ്ങള്‍ക്ക് ഏത് ഫോക്കസ് പോയിന്റില്‍ വേണമെങ്കിലും ഷൂട്ട് ചെയ്യാം.) ഡൈനാമിക് AF Area മോഡ് 9 ഫോക്കസ് പോയിന്റില്‍ സെറ്റ് ചെയ്ത ശേഷം ഒരു പറക്കുന്ന പക്ഷിയെ ഷൂട്ട് ചെയ്യാം. നിങ്ങള്‍ പക്ഷിയില്‍ ഫോക്കസ് ചെയ്തു തുടങ്ങുമ്പോള്‍ ക്യാമറ Center AF പോയിന്റ് ഉപയോഗിച്ച് ഫോക്കസ് ട്രാക്കിങ് തുടങ്ങും. നിങ്ങള്‍ക്ക് പക്ഷിയിന്‍മേലുള്ള ഫോക്കസ് നഷ്ടപ്പെടുമ്പോള്‍ മറ്റ് 9 ഫോക്കസ് പോയിന്റുകളുടെ സഹായത്തോടെ ക്യാമറ ഫോക്കസ് നിലനിര്‍ത്താന്‍ ശ്രമിക്കും. ഇപ്രകാരം സബ്ജക്ടിനെ 9ഫോക്കസ് പോയിന്റുകള്‍ക്കുള്ളില്‍ നിലനിര്‍ത്തുക വഴി സബ്ജക്ടിന്‍മേലുള്ള ഫോക്കസ് നഷ്ടപ്പെടുന്നില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാന്‍ കഴിയും. ക്രമരഹിതമായി ചലിച്ചുകൊണ്ടിരിക്കുന്ന സബ്്ജക്ടാണെങ്കില്‍ നിങ്ങള്‍ക്ക് 21 പോയിന്റോടു കൂടിയ ഡൈനാമിക് AF Area മോഡ് തിരഞ്ഞെടുക്കാം. അപ്പോള്‍ ക്യാമറ 21 ഫോക്കസ് പോയിന്റുകളുപയോഗിച്ച് സബ്ജക്ടിനെ ട്രാക്ക് ചെയ്യാന്‍ ശ്രമിക്കും. ഫോക്കസ് പോയിന്റുകള്‍ മാറുന്നത് നിങ്ങള്‍ക്ക് വ്യൂഫൈന്‍ഡറിലെ ഡിസ്‌പ്ലേയില്‍ കാണാന്‍ സാധിക്കില്ല. എന്നാല്‍ ഇത് ക്യാമറയ്ക്കുള്ളില്‍ നടന്നുകൊണ്ടേയിരിക്കുകയാണ്.

നിക്കോണ്‍ D300ല്‍ AF Area മോഡ് വരുത്തുന്നത് ബട്ടണ്‍ ഉപയോഗിച്ചാണ്. എത്ര AF പോയിന്റുകള്‍ സെലക്ടു ചെയ്യണമെന്നത് മെനുവിലൂടെയും. മറ്റ് ക്യാമറകളില്‍ ഇത് എങ്ങനെ സെറ്റ് ചെയ്യണമെന്ന കാര്യം ക്യാമറ മാനുവലില്‍ നോക്കി മനസ്സിലാക്കണം. നിക്കോണ്‍ D300ലെ സെറ്റിങ്‌സ് വ്യക്തമാക്കുന്ന ചിത്രം ചുവടെ ചേര്‍ക്കുന്നു.


ചില നിക്കോണ്‍ ക്യാമറകളില്‍ 3D ട്രാക്കിങ് എന്നു വിളിക്കുന്ന മറ്റൊരു ഡൈനാമിക് AF Area കൂടിയുണ്ട്. 3D ട്രാക്കിങില്‍ നിങ്ങള്‍ ഫോക്കസ് പോയിന്റുകളുടെ എണ്ണം പ്രത്യേകം സെലക്ട് ചെയ്യേണ്ടതില്ല. സാഹചര്യത്തിനനുസരിച്ച് ക്യാമറ കൂടുതല്‍ ഫോക്കസ് പോയിന്റുകള്‍ ഉപയോഗിച്ചു കൊള്ളും. മുന്‍പ് പറഞ്ഞ പക്ഷിയുടെ ഉദാഹരണമെടുത്താല്‍ അതില്‍ നമ്മള്‍ 9 ഫോക്കസ് പോയിന്റുകള്‍ മാത്രമേ സെലക്ട് ചെയ്്തിരുന്നുള്ളൂ. പക്ഷി ഈ ഫോക്കസ് പോയിന്റുകള്‍ക്ക് പുറമേ പോയാല്‍ ക്യാമറ ഫോക്കസ് ചെയ്യുന്നത് നിര്‍ത്തും. എന്നാല്‍ 3D ട്രാക്കിങ്ങില്‍ ക്യാമറ തന്നെയാണ് ഫോക്കസ് പോയിന്റുകള്‍ സെലക്ട് ചെയ്യുന്നതെന്നതിനാല്‍ ഈ പ്രശ്‌നം ഉദിക്കുന്നില്ല. 3D ട്രാക്കിങ് ഉപയോഗിക്കുമ്പോള്‍ ഫോക്കസ് പോയിന്റുകള്‍ മാറുന്നത് നിങ്ങള്‍ക്ക് വ്യൂഫൈന്‍ഡറിലൂടെ കാണാനും സാധിക്കും.

3. Auto Area AF: ഇതില്‍ ക്യാമറ തനിയെ ഫോക്കസ് പോയിന്റ് സെലക്ട് ചെയ്ത് ഫോക്കസിങ് നടത്തുന്നു. ഇതില്‍ ഫോട്ടോഗ്രാഫര്‍ക്ക് യാതൊരു റോളുമില്ല. സത്യം പറഞ്ഞാല്‍ ചിത്രമെടുക്കുന്നതില്‍ എനിക്ക് പൂര്‍ണ്ണ നിയന്ത്രണം വേണമെന്ന വാശിയുള്ളതിനാല്‍ ഞാന്‍ ക്യാമറയിലെ ഓട്ടോ മോഡുകള്‍ ഒന്നും തന്നെ ഉപയോഗിക്കാറില്ല. ഇതേ കാരണത്താല്‍ Auto Area AF ഉം ഞാന്‍ ഉപയോഗിച്ചു നോക്കിയിട്ടില്ല. അതുകൊണ്ട് നിങ്ങള്‍ ഉപയോഗിച്ച ശേഷം ഫീഡ്ബാക്ക് തരാന്‍ മറക്കരുത്.

ചില ക്യാമറകളില്‍ (ഉദാ. കനണ്‍ 7D) മറ്റു ചില AF Area മോഡുകള്‍ കൂടിയുണ്ട്. ക്യാമറ മാനുവല്‍ നോക്കി ഏതെല്ലാം ഓപ്ഷന്‍സ് ഉണ്ടെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. മേല്‍പ്പറഞ്ഞ മൂന്ന് മോഡുകളും ഏതാണ്ട് എല്ലാ സാഹചര്യങ്ങളിലും സുഗമമായി ഷൂട്ടിങ് നടത്താന്‍ നിങ്ങളെ സഹായിക്കും.

ഡൈനാമിക് AF Area മോഡ് അഎഇ അഥവാ Al-Servo മോഡില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. സ്ഥായിയായ സബ്ജക്ടുകളെ ഷൂട്ട് ചെയ്യുമ്പോള്‍ AF-S ന്റേയോ Single shot ന്റേയോ കൂടെ ഡൈനാമിക് AF Area മോഡ് ഉപയോഗിക്കേണ്ട ആവശ്യമില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് ക്യാമറയെ single point AF-Area modeല്‍ സെറ്റ് ചെയ്യാം.

ഓട്ടോ ഫോക്കസ് ഉപയോഗിക്കുമ്പോഴുള്ള ചില കോമണ്‍ സെറ്റിങ്‌സ് ചുവടെ കൊടുക്കുന്നു. നിക്കോണ്‍ ആണ് എനിക്ക് കൂടുതല്‍ കംഫര്‍ട്ടഫിള്‍ എന്നതിനാല്‍ അതിന്റെ സെറ്റിങ്‌സാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. ഇതേ സെറ്റിങ്‌സ് നിങ്ങള്‍ക്ക് കനണിലും ഉപയോഗിക്കാവുന്നതാണ്.

Portraits


പോര്‍ട്രെയിറ്റ് എടുക്കുമ്പോള്‍ സബ്ജക്ടിന്റെ ചലനം പരിമിതമായിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ താഴെ പറയുന്ന സെറ്റിങ്‌സാണ് ഞാന്‍ നിര്‍ദേശിക്കുക. ഫ്ലാഷിലെ AF Assist beam-ന് കുറഞ്ഞ വെളിച്ചത്തില്‍ ഫോക്കസ് ചെയ്യാന്‍ സഹായിക്കാനാവും. എന്നാല്‍ ഇത് AF-S മോഡില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.

1. ഫോക്കസ് പോയിന്റ്: സെന്റര്‍. പിന്നീട് ഷൂട്ടിങ് സമയത്ത് റീകമ്പോസ് ചെയ്യണം.

2. ഓട്ടോഫോക്കസ് മോഡ്: AF-S

3. AF-Area Mode: സിംഗിള്‍ പോയിന്റ് AF-Area

4. കസ്റ്റം സെറ്റിങ്‌സ് > AF-S പ്രയോരിറ്റി സെലക്ഷന്‍: ഫോക്കസ്

5. ഷൂട്ടിങ് മോഡ്: സിംഗിള്‍ മോഡ്

6. ബാക്ക് ബട്ടണ്‍ ഫോക്കസ് : ഇല്ല


Landscapesലാന്‍ഡ്‌സ്‌കേപ്പ് ഷൂട്ടിങ്ങിന് ഏറ്റവും അനുയോജ്യം മാനുവല്‍ ഫോക്കസിങ് ആണ്. കൃത്യത ഉറപ്പുവരുത്താന്‍ ഇത് സഹായിക്കും.


Birds In Flight


താഴെ പറയുന്ന സെറ്റിങ്‌സ് ആണ് ഇവിടെ റെക്കമന്റ് ചെയ്യുന്നത്.

1. ഫോക്കസ് പോയിന്റ്: സെന്റര്‍

2. ഓട്ടോഫോക്കസ് മോഡ്: AF-C

3. AF Area mode: 9 പോയിന്റോടെ ഡൈനാമിക് Area Focus

4. കസ്റ്റം സെറ്റിങ്‌സ്>AF-C പ്രയോരിറ്റി സെലക്ഷന്‍: റിലീസ്

5. ഷൂട്ടിങ് മോഡ്: കണ്ടിന്യൂസ് മോഡ്

6. ബാക്ക് ബട്ടണ്‍ ഫോക്കസ് : ഇല്ല


ചലനവും നിശ്ചലാവസ്ഥയും ഒരേസമയം ഷൂട്ട് ചെയ്യാന്‍
1. ഫോക്കസ് പോയിന്റ് : സെന്റര്‍

2. ഓട്ടോഫോക്കസ് മോഡ് : AF-C

3. AF-Area mode: 9 അല്ലെങ്കില്‍ 21 പോയിന്റോടെ ഡൈനാമിക് Area focus സെറ്റ് ചെയ്യുക അല്ലെങ്കില്‍ 3D ട്രാക്കിങ് ഉപയോഗിക്കുക.

4. കസ്റ്റംസ് സെറ്റിങ്‌സ്> AF-C പ്രയോരിറ്റി സെലക്ഷന്‍: റിലീസ്

5. ഷൂട്ടിങ് മോഡ്്: കണ്ടിന്യൂസ്

6. ബാക്ക് ബട്ടണ്‍ ഫോക്കസ്: ഉണ്ട്

ഈ ചര്‍ച്ച നമുക്ക് ഇവിടെ നിര്‍ത്താം. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കേണ്ട.

Happy Shooting