ഊട്ടി (ഫയൽ ചിത്രം) | Photo: PTI
കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചതോടെ ഊട്ടി അതിശൈത്യത്തിലേക്ക്. ഈവര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി അവലാഞ്ചിയില്‍ രേഖപ്പെടുത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുഡിഗ്രിയായിരുന്നു താപനില.
തലകുന്ത, റെയില്വേസ്റ്റേഷന് പരിസരം, റേസ്കോഴ്സ്, സസ്യോദ്യാനം, കാന്തല്‍ എന്നിവിടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടായി. പല സ്ഥലങ്ങളിലും മഞ്ഞ് മൂടിയ അവസ്ഥയിലാണ്. അതിശൈത്യം അനുഭവപ്പെടുന്നതിനാല്‍ ജനജീവിതം ദുസ്സഹമായി. കരിയും വിറകും കത്തിച്ചാണ് ആളുകള്‍ തണുപ്പില്‍നിന്ന് രക്ഷനേടുന്നത്. വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനും പ്രയാസം അനുഭവപ്പെടുന്നുണ്ട്.
മഞ്ഞുവീഴ്ച ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ താപനില ഇനിയും താഴുമെന്നാണ് സൂചന. രണ്ടുദിവസമായി ഗൂഡല്ലൂര്‍ പന്തല്ലൂര്‍ താലൂക്കിലും രാവിലെ നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്.
Content Highlights: zero degree celsius reported in ooty
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..