കോവിഡ് 19ന്റെ ഉത്ഭവസ്ഥാനമായി കരുതുന്ന വുഹാൻ പട്ടണം രോഗമുക്തി നേടി വീണ്ടും പഴയകാലത്തിലേക്ക് തിരിച്ചുവരുന്നു. അതിനുമുന്നോടിയായി പ്രദേശവാസികൾക്കുള്ള യാത്രാവിലക്ക് നീക്കി.
വുഹാനിൽ താമസിക്കുന്നവർക്ക് പട്ടണത്തിനുള്ളിലോ പുറത്തോ ഉള്ള സഞ്ചാരകേന്ദ്രങ്ങളിലേക്ക് ഒരു വിലക്കുമില്ലാതെ സഞ്ചരിക്കാനാകും. അതിന് പ്രത്യേക രേഖകളൊന്നും കൈയ്യിൽ കരുതേണ്ടതില്ല. പക്ഷേ എല്ലാവരും ഫോണിൽ ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം. ഇതുവഴി അധികൃതർക്ക് യാത്രക്കാർ എവിടെയെല്ലാം സഞ്ചരിക്കുന്നു എന്ന് കൃത്യമായി നിരീക്ഷിക്കാനാകും.
കൊറോണബാധയില്ലാത്തവർക്ക് മാത്രമാണ് ഈ അനുമതി നൽകിയിരിക്കുന്നത്. രോഗത്തിൽ നിന്നും മുക്തി നേടിയവർ വീട്ടിൽ തന്നെ കഴിയണമെന്നാണ് അധികൃർ നിർദേശിക്കുന്നത്. അനുമതി ലഭിച്ചതോടെ നിരവധിപേരാണ് വീണ്ടും സഞ്ചാരകേന്ദ്രങ്ങളിലേക്കെത്തുന്നത്.
Content Highlights: Wuhan sees hope, residents are allowed to travel, COVID 19 Updates