2024-ന് മുന്‍പ് ലോകടൂറിസം കോവിഡിന് മുന്‍പുള്ള സ്ഥിതിയിലേക്ക് മടങ്ങില്ല- ലോക വിനോദസഞ്ചാര സംഘടന


കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിരുന്നു. ഇക്കാരണത്താൽ 2020ലെ ടൂറിസം വരുമാനം മുൻവർഷത്തേക്കാൾ 72 ശതമാനമാണ് കുറഞ്ഞത്.

പ്രതീകാത്മകചിത്രം | ഫോട്ടോ: www.gettyimages.in/

മഡ്രിഡ്: കോവിഡ് മഹാമാരിക്കു മുമ്പുള്ള അവസ്ഥയിലേക്ക് ലോക ടൂറിസം മേഖല 2024 എങ്കിലുമാവാതെ മടങ്ങില്ലെന്ന് ലോക വിനോദസഞ്ചാര സംഘടന. കഴിഞ്ഞദിവസമാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. മാഡ്രിഡ് ആസ്ഥാനമായുള്ള യുഎൻ ഏജൻസിയുടെ വേൾഡ് ടൂറിസം ബാരോമീറ്റർ പ്രകാരം 2020-ന് ശേഷം 2022-ന്റെ തുടക്കത്തിൽ ഈ മേഖല നാല് ശതമാനം വളർച്ചയാണ് കൈവരിച്ചത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിരുന്നു. ഇക്കാരണത്താൽ 2020-ലെ ടൂറിസം വരുമാനം മുൻവർഷത്തേക്കാൾ 72 ശതമാനമാണ് കുറഞ്ഞത്. മൊബിലിറ്റി നിയന്ത്രണങ്ങൾ, വാക്സിനേഷൻ നിരക്ക്, യാത്ര ചെയ്യാമെന്നുള്ള സഞ്ചാരികളുടെ ആത്മവിശ്വാസം എന്നിവ കാരണം പതിയെയാണ് ടൂറിസം മേഖല തിരിച്ചുവരുന്നതെന്ന് വിനോദസഞ്ചാര സംഘടന പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

യൂറോപ്പിലും അമേരിക്കയിലും വിദേശ സന്ദർശകരുടെ വരവ് 2020-നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം യഥാക്രമം 19 ശതമാനവും 17 ശതമാനവും വർദ്ധിച്ചു. അതേസമയം, മിഡിൽ ഈസ്റ്റിൽ, 2021-ൽ സഞ്ചാരികളുടെ വരവിൽ 24 ശതമാനവും ഏഷ്യ - പസഫിക് മേഖലയിൽ 2020 ലെ നിലവാരത്തേക്കാൾ 65 ശതമാനവും ഇടിവുണ്ടായെന്നും അവർ പറഞ്ഞു. കോവിഡ് റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പുള്ള സമയത്തെ അപേക്ഷിച്ച് നോക്കിയാൽ 94 ശതമാനം തകർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.

എന്നാൽ വിനോദസഞ്ചാര മേഖലയിൽ ഈ വർഷം മികച്ച സാധ്യതകളാണ് തുറക്കപ്പെടുകയെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. 2019-നെ അപേക്ഷിച്ച് വളരെ താഴെയാണെങ്കിലും കഴിഞ്ഞവർഷവുമായി താരതമ്യം ചെയ്താൽ ഈ വർഷം അന്താരാഷ്‌ട്ര വരവിൽ 30 മുതൽ 78 ശതമാനം വരെ വർധനയുണ്ടാകുമെന്ന് ഏജൻസി പ്രവചിക്കുന്നു.

ഭൂരിഭാഗം വിദഗ്ധരും പറയുന്നത്, കുറഞ്ഞത് 2024 വരെ പകർച്ചവ്യാധിക്ക് മുമ്പുള്ള നിലകളിലേക്കുള്ള ടൂറിസം മേഖലയുടെ തിരിച്ചുവരവ് തങ്ങൾ മുൻകൂട്ടി കാണുന്നില്ല എന്നാണ്. എങ്കിലും പല രാജ്യങ്ങളും വിനോദസഞ്ചാരത്തിന്റെ സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവ് വളരെയധികം പ്രതീക്ഷിക്കുന്നുണ്ടെന്നും വേൾഡ് ടൂറിസം ഓർ​ഗനൈസേഷന്റെ പ്രസ്താവനയിൽ പറയുന്നു.

Content Highlights: tourism sector, world tourism, UN, World Tourism Organization

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented