ദുബായ്‌ : ലോകത്തെ ഏറ്റവും ആഴമേറിയ നീന്തല്‍കുളം (world's deepest swimming pool) ഇനി ദുബായില്‍.  യു.എ.ഇ.യിലെ ഡീപ് ഡൈവ് ദുബായ് എന്ന ഡൈവിംഗ് സെന്ററിന്റെ ഭാഗമാണ് ഈ നീന്തല്‍കുളം. 'ഡൈവിംഗിനായുള്ള ഏറ്റവും ആഴത്തിലുള്ള നീന്തല്‍കുളം' എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ഈ പൂള്‍ സ്വന്തമാക്കി.

അടുത്തിടെയാണ് ഡീപ് ഡൈവ് ദുബായ് ഔദ്യോഗികമായി തുറന്നത്. പ്രാഥമികമായി പരിശീലനത്തിനും വിനോദത്തിനുമാണ് ഇത് പ്രാധാന്യം നല്‍കുന്നത്. പൂളിന്റെ അടിയില്‍ ഇരുന്ന് സന്ദര്‍ശകര്‍ക്കും മറ്റും ചെസ്, ടേബിള്‍ ഫുട്‌ബോള്‍ എന്നിവയും കളിക്കാം. 

നൂതന സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പൂളിന്റെ ഉള്‍ഭാഗങ്ങള്‍. പൂളിനുള്ളിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം സൃഷ്ടിക്കാന്‍ അത്യാധുനിക ലൈറ്റുകളും ശബ്ദസംവിധാനങ്ങളും ഘടിപ്പിച്ചിട്ടുണ്ട്‌. ഈ വര്‍ഷം തന്നെ പൊതുജനങ്ങള്‍ക്കായി പൂള്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദുബായിലെ കിരീടാവകാശിയായ ഷെയ്ക്ക് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പൂളില്‍ ആദ്യമായി സന്ദര്‍ശനം നടത്തിയവരില്‍ പ്രധാനി. അദ്ദേഹം തന്റെ ട്വിറ്ററിലൂടെ പൂളിന്റെ വീഡിയോ പങ്കുവെച്ചു. 

Content highlights : world's deepest swimming pool now in dubai with guiness world record