കണ്‍മുന്നില്‍ ഭീമാകാരനായ കരടി, അനങ്ങാതെ നിന്ന് യാത്രാസംഘം... പിന്നെ വന്‍ ട്വിസ്റ്റ്


മെക്‌സിക്കോ സാന്‍ പെഡ്രോ ഗാര്‍സ ഗാര്‍സ്യയിലെ ചിപ്പിങ്ക് എക്കോളോജിക്കല്‍ പാര്‍ക്കിലാണ് കണ്ടാല്‍ തരിച്ചിരുന്നുപോകുന്ന മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയത്.

-

കാഴ്ചകള്‍ കണ്ടു നടക്കുകയായിരുന്ന ആ രണ്ട് യാത്രികര്‍ക്കരികിലേക്ക് നിനച്ചിരിക്കാതെയാണ് കറുത്ത് ഭീമാകാരനായ കരടി നടന്നടുത്തത്. എന്ത് ചെയ്യണമെന്നറിയാതെ നിന്നു ഇരുവരും. ഒരു കൈയ്യകലം പോലുമില്ലായിരുന്നു കരടിയും യാത്രികരും തമ്മില്‍. നിശ്ചലരായി നിന്ന അവരെ തൊട്ടുരുമ്മി രണ്ട് കാലുകളില്‍ നിന്നു. പക്ഷേ സംഭവത്തിലെ ട്വിസ്റ്റ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

മെക്‌സിക്കോ സാന്‍ പെഡ്രോ ഗാര്‍സ ഗാര്‍സ്യയിലെ ചിപ്പിങ്ക് എക്കോളോജിക്കല്‍ പാര്‍ക്കിലാണ് കണ്ടാല്‍ തരിച്ചിരുന്നുപോകുന്ന മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയത്. ഒരുപറ്റം ഹൈക്കര്‍മാര്‍ക്കിടയിലേക്കാണ് കരടിയെത്തിയത്. കരടി വരുന്നത് കണ്ട് അനങ്ങാതെ നില്‍ക്കുകയായിരുന്നു അവര്‍. സംഘത്തിലെ ഒരു പെണ്‍കുട്ടിയെ കരടി മണത്തുനോക്കുന്നതിനിടെ പെണ്‍കുട്ടി കരടിയേയും ചേര്‍ത്ത് അസ്സലായൊരു സെല്‍ഫി അങ്ങെടുത്തു. ഈ രംഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.

സെല്‍ഫിയെടുക്കുന്ന യുവതിയെ വിലക്കിക്കൊണ്ട് 'അരുത്' എന്നാരോ പറയുന്നതും വീഡിയോയുടെ പശ്ചാത്തലത്തില്‍ കേള്‍ക്കാം. കരടിയെ അഭിമുഖീകരിക്കുമ്പോള്‍ സഞ്ചാരികള്‍ എന്ത് ചെയ്യണമെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ലിങ്ക് പാര്‍ക്ക് അധികൃതര്‍ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. കരടിയുടെ സാമീപ്യമുള്ളപ്പോള്‍ അകലം പാലിക്കണമെന്നും അനങ്ങാതെ നില്‍ക്കണമെന്നും ചിത്രങ്ങളെടുക്കാന്‍ ശ്രമിക്കരുതെന്നും ഇതില്‍ പറയുന്നു.

ട്വിറ്ററില്‍ റെക്‌സ് ചാപ്മാന്‍ എന്നയാളാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 9100 ലൈക്കുകള്‍ ലഭിച്ച വീഡിയോ എട്ട് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. അതേസമയം സെല്‍ഫിയെടുത്ത യുവതിക്കെതിരെ നിരവധി പേര്‍ വിമര്‍ശനവുമായെത്തി. ഇതുപോലൊരു സാഹചര്യത്തില്‍ ആരെങ്കിലും സെല്‍ഫിയെടുക്കാന്‍ നില്‍ക്കുമോ എന്നാണ് മിക്കവരും ചോദിച്ചത്.

Content Highlights: Woman Takes Selfie With Bear, Chipinque Ecological Park, Mexico, Travel News

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Kylian Mbappe likely to stay at Paris Saint-Germain

1 min

എംബാപ്പെയ്ക്ക് വമ്പന്‍ ഓഫറുമായി പി.എസ്.ജി; താരം പാരിസില്‍ തുടര്‍ന്നേക്കും

May 21, 2022

More from this section




Most Commented