Photo: twitter.com/Aakanksha_9
എല്ലാ തിരക്കുകളും മാറ്റിവെച്ച് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പലപ്പോഴും അത് സാധിക്കാറില്ല. ജീവിതത്തിന്റെയും ജോലിയുടെയുമെല്ലാം തിരക്കില്‍ ആ സ്വപ്‌നങ്ങള്‍ ഇല്ലാതാവുകയാണ് പതിവ്. ചുരുക്കം ചിലര്‍ മാത്രം അത്തരം സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കും. യാത്ര ചെയ്യാനുള്ള അവരുടെ ആഗ്രഹങ്ങള്‍ക്ക് മുന്നില്‍ മറ്റെല്ലാ പ്രതിബന്ധങ്ങളും ഇല്ലാതാവും.
ലോകയാത്ര ചെയ്യാനായി ലിങ്ക്ഡ്ഇന്നിലെ ജോലി രാജിവെച്ച ഒരു യുവതിയുടെ ട്വീറ്റാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ഹിറ്റ്. സാമൂഹിക മാധ്യമങ്ങളിലെ ട്രാവല്‍ കണ്ടന്റ് ക്രിയേറ്ററായ ആകാംക്ഷ മോംഗയുടേതാണ് വൈറലായ പോസ്റ്റ്. ലിങ്ക്ഡ്ഇന്നിലെ ജോലി രാജിവെച്ച് ഒരു വര്‍ഷം പിന്നിടുന്ന ദിവസമാണ് ആകാംക്ഷ ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്.
'കഴിഞ്ഞ വര്‍ഷം ഈ ദിവസമാണ് ഞാന്‍ ലിങ്ക്ഡ്ഇന്നിലെ ജോലി രാജിവെച്ചത്. എന്റെ സ്വപ്‌നങ്ങള്‍ സാധ്യമാക്കാനും മുഴുവന്‍ സമയ സഞ്ചാരിയാകാനും ഞാന്‍ എനിക്ക് നല്‍കിയത് ഒരു വര്‍ഷമായിരുന്നു'- ആകാംക്ഷ മോംഗ കുറിച്ചു. ക്രിയേറ്റര്‍ മാനേജര്‍ അസോസിയേറ്റായാണ് ആകാംക്ഷ ലിങ്ക്ഡ്ഇന്നില്‍ ജോലി ചെയ്തിരുന്നത്.
ഒരു വര്‍ഷത്തിനിടെ 12 രാജ്യങ്ങളിലൂടെ ആകാംക്ഷ യാത്ര ചെയ്തു. ഇതില്‍ എട്ട് രാജ്യങ്ങളില്‍ ഒറ്റക്കായിരുന്നു യാത്ര. 300ല്‍ കൂടുതല്‍ യാത്ര വീഡിയോകള്‍ പോസ്റ്റ് ചെയ്തു. മുപ്പതിലധികം ബ്രാന്‍ഡുകളുമായി സഹകരിച്ചു. ആറു ജോലിക്കാരുള്ള ഓഫീസ് സജ്ജീകരിച്ചു. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ടായി.
ജോലി രാജിവെക്കാനും സ്വന്തം പാഷന്‍ പിന്തുടരാനും എടുത്ത തീരുമാനത്തെ അഭിനന്ദിക്കുന്ന കമന്റുകളാണ് ആകാംക്ഷയുടെ പോസ്റ്റിന് താഴെ.
Content Highlights: Woman Leaves Her Job At LinkedIn To Travel The World


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..