വീണ്ടും വാഹനങ്ങള്‍ തടഞ്ഞ് ഒറ്റയാന്‍; മലക്കപ്പാറയിലേക്ക് യാത്രാവിലക്ക് | വീഡിയോ


ഷോളയാർ ഭാഗത്ത് ലോറിയുടെ നേരെ വരുന്ന കൊമ്പൻ, മലക്കപ്പാറ (ഫയൽ ചിത്രം)

രുദിവസത്തെ ഇടവേളയ്ക്കുശേഷം ആനമല റോഡില്‍ വീണ്ടും ഒറ്റയാന്‍ ഇറങ്ങി. മദപ്പാടിനെത്തുടര്‍ന്ന് ആന ആക്രമണകാരിയാകാന്‍ സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച മുതല്‍ ആനമല റോഡിലൂടെ വിനോദസഞ്ചാരികളെ മലക്കപ്പാറയ്ക്ക് കടത്തിവിടുന്നില്ല.

വനംവകുപ്പിന്റെ മലക്കപ്പാറ, വാഴച്ചാല്‍ ചെക്‌പോസ്റ്റുകളിലെത്തുന്ന സഞ്ചാരികളെ തിരിച്ചയയ്ക്കുകയാണ്. എത്ര ദിവസത്തേക്കാണ് നിയന്ത്രണമെന്ന് വനപാലകര്‍ അറിയിച്ചിട്ടില്ല. സഞ്ചാരികള്‍ കൂടുതലുള്ള ശനിയും ഞായറും സഞ്ചാരികള്‍ക്ക് മലക്കപ്പാറയ്ക്ക് പോകാനാകും. വ്യാഴാഴ്ച രാവിലെ ഏഴരയോടെ ഷോളയാര്‍ മേഖലയില്‍ ഇറങ്ങിയ ഒറ്റയാന്‍ റോഡില്‍നിന്ന് മാറാതെ വാഹനങ്ങളുടെ നേരെ ഓടിയടുത്തു.അരമണിക്കൂറിലേറെ വാല്‍പ്പാറയില്‍നിന്ന് തേയില കയറ്റിവന്ന ലോറികള്‍ തടഞ്ഞിട്ടു. പലപ്പോഴും ലോറികള്‍ പിന്നിലേക്ക് എടുക്കേണ്ടിവന്നു. ലോറിയുടെ അടുത്തെത്തിയെങ്കിലും ആക്രമിച്ചില്ല. രാവിലെ മലക്കപ്പാറയിലേക്ക് പോയ ബൈക്ക് യാത്രികരെ ആന ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ബൈക്ക് യാത്രികര്‍ വാഹനം വേഗത്തില്‍ ഓടിച്ച് രക്ഷപ്പെട്ടു.

ആന റോഡിലിറങ്ങിയാല്‍ വനപാലകരെ വിവരമറിയിക്കുന്നതിനായി പുതുതായി നാല് ട്രൈബല്‍ വാച്ചര്‍മാരെ വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്. ആറുപേര്‍ നേരത്തേയുണ്ട്. അവധിദിവസങ്ങളില്‍ മേഖലയില്‍ വിവിധ സ്റ്റേഷനുകളില്‍നിന്ന് കൂടുതല്‍ വനപാലകരെയും പട്രോളിങ്ങിനായി എത്തിച്ച് വിനോദസഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കുമെന്ന് വനപാലകര്‍ അറിയിച്ചു.

Content Highlights: wild elephant blocks anamala road in athirappilly

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented