പ്രതീകാത്മക ചിത്രം | Photo: PTI
സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഉത്തരാഖണ്ഡിലെ ഹര്‍സില്‍ താഴ്‌വരയില്‍ ഭാഗീരഥി നദിയില്‍ റിവര്‍ റാഫ്റ്റിങ്ങിന് തുടക്കമായിരിക്കുന്നു. ഉത്തരാഖണ്ഡ് ടൂറിസം ഡെവലപ്പ്‌മെന്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രകൃതി ഭംഗിയും ഹിമാലയത്തിന്റെ കാഴ്ചകളും ഒത്തുചേര്‍ന്ന ഹര്‍സില്‍ ഉത്തരാഖണ്ഡിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.
ഭാഗീരഥി നദിയിലൂടെയുള്ള മൂന്ന് റിവര്‍ റാഫ്റ്റിങ് ഡെസ്റ്റിനേഷനുകളാണ് നിലവില്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍ ജംഗ്ല, ജാല പാലങ്ങള്‍ക്ക് ഇടയിലൂടെയുള്ള റാഫ്റ്റിങ്ങാണ് ഏറ്റവും ശ്രദ്ധേയം. സാഹസികത ഇഷ്ടപ്പെടുന്ന വിനോദ സഞ്ചാരികള്‍ക്ക് പുറമെ നിരവധി തീര്‍ഥാടകരും ഹര്‍സില്‍ സന്ദര്‍ശിക്കാറുണ്ട്.
സംസ്ഥാനത്തിന്റെ ടൂറിസം വളര്‍ച്ചയ്ക്ക് കുതിപ്പേകുന്നതാണ് ഈ റിവര്‍റാഫ്റ്റിങ് പദ്ധതിയെന്ന് ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ് മന്ത്രി സത്പാല്‍ മഹാരജ് പ്രതികരിച്ചു. നിരവധി പ്രദേശവാസികളായ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷ സജ്ജീകരണത്തിന്റെ ഭാഗമായി റാഫ്റ്റിങ് കമ്പനികള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉത്തരകാശിയില്‍ നിന്ന് 7330 കിലോമീറ്റര്‍ അകലെയാണ് ഹര്‍സില്‍ സ്ഥിതി ചെയ്യുന്നത്. പ്രശസ്ത ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ ഗംഗോത്രിയും ഹര്‍സിലിന് സമീപത്താണ്. നിരവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ട്രക്കിങിനായാണ് കൂടുതല്‍ സഞ്ചാരികളും ഇവിടെയെത്തുന്നത്. ട്രെയിനിനു വരുന്നവര്‍ക്ക് ഋഷികേശാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.
ഉത്തരാഖണ്ഡിലെ എല്ലാ പ്രധാന നഗരങ്ങളും ഹര്‍സിലുമായി റോഡ് മാര്‍ഗ്ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു.
Content Highlights: White river rafting to start soon in Harsil Uttarakhand
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..