അവധിദിവസങ്ങളില്‍ പലയിടത്തും ജനപ്രവാഹം, ആശങ്കയായി വയനാട്ടിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ തിരക്ക്


മാസ്‌ക് ധരിക്കുന്നതൊഴിച്ചാല്‍ പലയിടത്തും സാമൂഹിക അകലം കൃത്യമായി പാലിക്കപ്പെടുന്നില്ല. ഇതൊക്കെ വലിയതോതിലുള്ള രോഗവ്യാപനത്തിന് കാരണമാവുമെന്നാണ് ആശങ്ക.

ഞായറാഴ്ച ബാണാസുരസാഗർ ഡാമിന്റെ ഒരുഭാഗത്ത് നിർത്തിയിട്ടിരിക്കുന്ന സഞ്ചാരികളുടെ വാഹനങ്ങൾ | ഫോട്ടോ: മാതൃഭൂമി

കല്പറ്റ: ജില്ലയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ആശങ്കയായി വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ജനപ്രവാഹം. കോവിഡ് രോഗബാധയുടെ കാര്യത്തില്‍ വയനാട് സുരക്ഷിതമാണെന്ന തോന്നലിലാണ് മറ്റു ജില്ലകളില്‍ നിന്നുള്‍പ്പെടെ സഞ്ചാരികള്‍ ധാരാളമെത്തുന്നത്. പലരും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് ആശങ്കയുണ്ടാക്കുന്നത്. ആദ്യഘട്ടത്തില്‍ കര്‍ശന നടപടികളിലൂടെ കോവിഡ് രോഗവ്യാപനം നിയന്ത്രിച്ചു നിര്‍ത്താനായ ജില്ലയില്‍ അടുത്തിടെ രോഗബാധിതരുടെ എണ്ണം കൂടിത്തുടങ്ങിയിട്ടുണ്ട്. ജില്ലാ ഭരണകൂടവും ജനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

ഞായറാഴ്ച കുറുമ്പാലക്കോട്ട, ബാണാസുര സാഗര്‍ ഡാം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ മുതല്‍തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇടതടവില്ലാതെ ആളുകള്‍ എത്തിക്കൊണ്ടിരുന്നു. രാവിലെതന്നെ ബാണാസുര സാഗര്‍ ഡാമിന്റെ പാര്‍ക്കിങ് സ്ഥലത്ത് വാഹനങ്ങള്‍ നിറഞ്ഞിരുന്നു.

ആദ്യം ആളില്ല, ഇപ്പോള്‍ ആള്‍ക്കൂട്ടം

മാസങ്ങളോളം അടച്ചിട്ട ശേഷം തുറന്നപ്പോഴും ആദ്യദിനങ്ങളില്‍ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ കുറവായിരുന്നു. മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാട്ടില്‍ കോവിഡ് കേസുകള്‍ കുറവായതിനാല്‍ വയനാട് സുരക്ഷിതമാണെന്ന് കരുതി പിന്നീട് കൂടുതല്‍പ്പേരെത്താന്‍ തുടങ്ങി. ചുരത്തില്‍ അനുഭവപ്പെടുന്ന വാഹനത്തിരക്കും ഗതാഗതക്കുരുക്കും ജില്ലയില്‍ കഴിഞ്ഞദിവസങ്ങളിലുണ്ടായ വാഹനാപകടങ്ങളുമെല്ലാം ഇതിന്റെ തെളിവാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് പി.ആര്‍. മധുസൂദനന്‍, സെക്രട്ടറി എം.കെ. ദേവസ്യ എന്നിവര്‍ പറഞ്ഞു. ഇളവുകള്‍ വന്നെങ്കിലും ജാഗ്രത കൈവിടരുതെന്ന് ആരോഗ്യവകുപ്പ് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ, വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുന്ന സ്ഥലങ്ങളില്‍ സാമൂഹിക അകലം അടക്കമുള്ള മുന്‍കരുതല്‍ പാലിക്കപ്പെടുന്നില്ല.

അശ്രദ്ധ വേറെയും

റോഡുകളില്‍ തിരക്കേറി ജീവിതം സാധാരണനിലയിലേക്ക് തിരിച്ചുപോവാന്‍ തുടങ്ങിയതോടെ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പലരും മറന്നു. പലയിടങ്ങളിലും ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയാന്‍ തുടങ്ങി. മാസ്‌ക് ധരിച്ചു നടക്കുന്നുണ്ടെങ്കിലും സംസാരിക്കുമ്പോള്‍ താഴ്ത്തും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രായമായവരും ചെറിയകുട്ടികളുമെല്ലാം പരമാവധി വീട്ടില്‍തന്നെ കഴിയണമെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ല. വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവരിലും ചെറിയകുട്ടികളും പ്രായമായവരുമെല്ലാമുണ്ട്. ജനജീവിതം സാധാരണരീതിയില്‍ ആയെങ്കിലും ജാഗ്രത പഴയരീതിയില്‍ തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

നിയന്ത്രണങ്ങളുണ്ട്; പക്ഷേ, പലരും മറന്നു

കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് സാമൂഹിക അകലം ഉറപ്പാക്കിയാണ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നത്. സഞ്ചാരികള്‍ കൂട്ടത്തോടെ എത്താന്‍ തുടങ്ങിയതോടെ പല ജാഗ്രതാ നിര്‍ദേശങ്ങളും പലരും മറന്ന സ്ഥിതിയാണ്. മാസ്‌ക് ധരിക്കുന്നതൊഴിച്ചാല്‍ പലയിടത്തും സാമൂഹിക അകലം കൃത്യമായി പാലിക്കപ്പെടുന്നില്ല. ഇതൊക്കെ വലിയതോതിലുള്ള രോഗവ്യാപനത്തിന് കാരണമാവുമെന്നാണ് ആശങ്ക.

ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം വലിയതോതില്‍ കൂടിയതോടെയാണ് ഈ ആശങ്ക ശക്തമായത്. കഴിഞ്ഞ ആഴ്ച രണ്ടുദിവസം രോഗബാധിതരുടെ എണ്ണം 200 കവിഞ്ഞിരുന്നു. ഭൂരിഭാഗം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പലരുടെയും രോഗ ഉറവിടം വ്യക്തമല്ല. അതിനിടയില്‍ ഇത്തരത്തിലുള്ള ആള്‍ക്കൂട്ടങ്ങളും കോവിഡിനെ ലാഘവത്തോടെ കാണുന്നതും രോഗവ്യാപനം വര്‍ധിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.

Content Highlights: Wayanad Tourists Spots, Kurumbalakkotta, Banasurasagar Dam, Kerala Tourism

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented