കാരാപ്പുഴയും മുത്തങ്ങയും തുറക്കും; തൊള്ളായിരംകണ്ടിയില്‍ വിലക്ക് തുടരും


കാരാപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായ കാരാപ്പുഴ മെഗാ ടൂറിസം പാര്‍ക്കിലേക്കും മുത്തങ്ങ ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കും സഞ്ചാരികളെ പ്രവേശിപ്പിക്കും

തൊള്ളായിരംകണ്ടി | ഫോട്ടോ: രാഹുൽ ജി.ആർ

കല്പറ്റ: വയനാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ വെള്ളിയാഴ്ച ഭാഗികമായി തുറക്കും. എടക്കല്‍ ഗുഹ, കുറുവ ദ്വീപ്, കാന്തന്‍പാറ വെള്ളച്ചാട്ടം, ചീങ്ങേരിമല റോക്ക് അഡ്വഞ്ചര്‍ ടൂറിസം, ബാണാസുരസാഗര്‍ എന്നിവ ഒഴികെയുള്ള ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളാണ് വെള്ളിയാഴ്ച തുറക്കുക.

കാരാപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായ കാരാപ്പുഴ മെഗാ ടൂറിസം പാര്‍ക്കിലേക്കും മുത്തങ്ങ ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കും സഞ്ചാരികളെ പ്രവേശിപ്പിക്കും.

കെ.എ.ടി.പി.എസ്. അംഗീകാരമുള്ള മഡിബൂട്‌സ് കമ്പനിക്ക് സഞ്ചാരികളുടെ പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കി സിപ് ലൈന്‍ പ്രവര്‍ത്തിപ്പിക്കാം. സഞ്ചാരികള്‍ക്ക് അപകടം സംഭവിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം കമ്പനിക്കായിരിക്കും.

മേപ്പാടി തൊള്ളായിരംകണ്ടി പ്രദേശമുള്‍പ്പെടെയുള്ള മലയോരപ്രദേശങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറക്കുമ്പോള്‍ എല്ലാ മുന്‍കരുതലും സ്വീകരിക്കണമെന്ന് കളക്ടര്‍ എ. ഗീത നിര്‍ദേശിച്ചു.

Content Highlights: wayanad tourism destinations karappuzha muthanga wildlife sanctuary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented