പ്രതീകാത്മക ചിത്രം
കോവിഡിന് ശേഷം വയനാട്ടിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. പ്രകൃതി ഭംഗിയും കാലാവസ്ഥയും ആസ്വദിക്കുന്നതിനായി റെക്കോര്‍ഡ് സഞ്ചാരികളാണ് ഈ സീസണില്‍ വയനാട്ടിലേക്ക് എത്തിയത്. എന്നാല്‍ ഭൂമിശാസ്ത്രപരമായി പരിമിതികളുള്ള, ജില്ലയുടെ പല ഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടല്‍ പലപ്പോഴും ബുദ്ധിമുട്ടേറിയതാണ്. സ്വന്തമായോ വാടകയ്ക്കോ വാഹനങ്ങളില്ലാത്ത ബഡ്ജറ്റ് സഞ്ചാരികള്‍ക്ക് ഇത് പലപ്പോഴും വലിയ വെല്ലുവിളിയാണ്.
ഈ സാഹചര്യത്തില്‍ പലരും പ്രാദേശിക സര്‍വീസുകള്‍ നടത്തുന്ന ഓട്ടോറിക്ഷകളെയാണ് ഇതിനായി ആശ്രയിച്ചിരുന്നത്. ഈ സാധ്യത തിരിച്ചറിഞ്ഞ് ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് ടൂറിസം മേഖലയില്‍ പരിശീലനം നല്കാന് ഒരുങ്ങുകയാണ് വയനാട് ജില്ലാ ഭരണകൂടം. സഞ്ചാരികള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിന് പുറമേ ടൂറിസം സാധ്യതകള്‍ ഓട്ടോറിക്ഷാ തൊഴിലാളികളിലേക്കും എത്തിക്കുക കൂടിയാണ് ടുക്ക്, ടുക്ക് വയനാട് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വയനാട് ജില്ലയിലെ ടൂറിസം പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് പദ്ധതി. അതോടൊപ്പം ഉത്തരവാദിത്വ ടൂറിസം മേഖലയിലേക്കുള്ള ഒരു കാല്‍വെപ്പ് കൂടിയായിരിക്കും ഇത്. ടുക്ക്, ടുക്ക് വയനാട് എന്ന ഈ പദ്ധതി പ്രകാരം വിവിധ പഞ്ചായത്തുകളിലെ ഓട്ടോ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതാണ്.
തുടക്കം എന്ന നിലയില്‍ ഏറ്റവും അധികം സഞ്ചാരികള്‍ എത്തുന്ന വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍ എന്നീ പഞ്ചായത്തുകളിലെ ഓട്ടോ ജീവനക്കാര്‍ക്ക് ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ ദേശീയ വിനോദ സഞ്ചാര ദിനമായ 25.01.23 ന് പരിശീലനം നല്‍കും. ബാക്കി വരുന്ന പഞ്ചായത്തുകളില്‍ പരിശീലനം ഉടന്‍ ആരംഭിക്കുന്നതാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Content Highlights: wayanad auto savari budget tourism tuk tuk wayanad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..