പഴശ്ശി ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡിൽ മാലിന്യം തള്ളിയ നിലയിൽ
മട്ടന്നൂര്‍: ചാവശ്ശേരി പത്തൊമ്പതാം മൈലില്‍നിന്ന് പഴശ്ശി ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡില്‍ മാലിന്യം തള്ളുന്നു. ചാവശ്ശേരിപ്പറമ്പ് മുതല്‍ കൊട്ടാരം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമാണ് മാലിന്യം തള്ളുന്നത്.
വീടുകളിലെയും മറ്റും മാലിന്യങ്ങളാണ് ചാക്കുകളിലാക്കി റോഡില്‍ കൊണ്ടുവന്നു തള്ളുന്നത്.
പ്ലാസ്റ്റിക്കും അറവുമാലിന്യങ്ങളും റോഡരികില്‍ തള്ളിയതിനാല്‍ തെരുവുനായ്ക്കളുടെ ശല്യവും ഇവിടെ വര്‍ധിച്ചിട്ടുണ്ട്. വാഹനങ്ങളില്‍ പോകുന്നവര്‍ വലിച്ചെറിയുന്ന മാലിന്യങ്ങളുമുണ്ട്. ദുര്‍ഗന്ധം കാരണം ഇതുവഴി വാഹനങ്ങളിലും കാല്‍നടയായും പോകാന്‍ കഴിയാത്ത അവസ്ഥയാണ്.
മാലിന്യം തള്ളുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ ഇരിട്ടി നഗരസഭാധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും പരിഹാരമുണ്ടായില്ലെന്ന് പറയുന്നു.
പകര്‍ച്ച വ്യാധികള്‍ തടയാന്‍ കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് മാലിന്യം നീക്കംചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Content Highlights: Waste Dumping, Road to Pazhassi Tourists Center, Travel News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..