വാര്‍ ടൂറിസവുമായി യുക്രൈന്‍ ഏജന്‍സി; യുദ്ധം തകര്‍ത്ത നഗരങ്ങള്‍ സന്ദര്‍ശിക്കാം


വിസിറ്റ് യുക്രൈന്‍ ടുഡെ എന്ന ട്രാവല്‍ ഏജന്‍സിയുടെ വെബ്‌സൈറ്റിലാണ് വാര്‍ ടൂറിസം സംബന്ധിച്ച പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഫയൽ ചിത്രം | AFP

യുക്രൈന്‍-റഷ്യ യുദ്ധം എല്ലാ പ്രവചനങ്ങളെയും തെറ്റിച്ച് തുടരുകയാണ്. 2022 ഫെബ്രുവരി 24 നാണ് റഷ്യ യുക്രൈനെതിരെ തങ്ങളുടെ 'പ്രത്യേക സൈനിക നീക്കം' എന്ന് പേരിട്ട യുദ്ധം ആരംഭിച്ചത്. ആറ് മാസം പിന്നിടുമ്പോഴും യുക്രൈനില്‍ നിന്ന് വെടിയൊച്ചകള്‍ നിലച്ചിട്ടില്ല. യുദ്ധം തുടരുക തന്നെയാണ്. യുദ്ധം കൊണ്ട് എല്ലാം തകര്‍ന്ന ഒരു രാജ്യം വിനോദ സഞ്ചാരികളെ ക്ഷണിക്കുന്നുവെന്ന് കേട്ടാല്‍ അവിശ്വസനീയമായി തോന്നാം. എന്നാല്‍ സത്യമാണ്. ടൂറിസത്തിന്റെ ഏറ്റവും പുതിയ 'സാധ്യത'യായ വാര്‍ ടൂറിസത്തിനായി സഞ്ചാരികളെ ക്ഷണിക്കുകയാണ് യുക്രൈനിലെ ഒരു ട്രാവല്‍ ഏജന്‍സി.

യുക്രൈനിലെ റഷ്യന്‍ കടന്നുകയറ്റത്തിലേക്ക് ലോക ശ്രദ്ധയെ തിരിച്ചെത്തിക്കാനും യുദ്ധമില്ലാത്ത ഒരു ലോകത്തിന്റെ പ്രസക്തി മനസ്സിലാക്കാനുമാണ് ഇത്തരത്തിലൊരു വിനോദ സഞ്ചാരം ഒരുക്കുന്നതെന്നുമാണ് സംഘാടകരുടെ വിശദീകരണം. റഷ്യയുടെ കടന്നുകയറ്റത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുന്ന യുക്രൈന്‍ പട്ടണങ്ങള്‍ ലോകം കാണണമെന്നും സംഘാടകര്‍ അഭിപ്രായപ്പെടുന്നു.

വിസിറ്റ് യുക്രൈന്‍ ടുഡെ എന്ന ട്രാവല്‍ ഏജന്‍സിയുടെ വെബ്‌സൈറ്റിലാണ് വാര്‍ ടൂറിസം സംബന്ധിച്ച പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വാര്‍ ടൂറിസത്തിലൂടെ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയല്ല മറിച്ച് യുദ്ധവിരുദ്ധത ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്യുന്നതെന്ന് ഏജന്‍സി സ്ഥാപകന്‍ ആന്റണ്‍ തരാനെങ്കോ മാധ്യമങ്ങളോട് പറഞ്ഞു.

സാധാരണ ജനങ്ങള്‍ എങ്ങനെ യുദ്ധവുമായി സഹകരിക്കുന്നുവെന്ന് നിങ്ങള്‍ക്ക് നേരിട്ട് മനസ്സിലാക്കാം. ബോംബ് സ്‌ഫോടനം നടന്ന സ്ഥലത്ത് പുനരാരംഭിച്ച ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുന്ന സുഹൃത്തുക്കളെ നിങ്ങള്‍ക്ക് കാണാം. വാര്‍ ടൂറിസം എന്നത് പ്രതീക്ഷയും സ്‌നേഹം ഉയര്‍ത്തിപ്പിടിക്കുന്നത് കൂടിയാണെന്നും ആന്റണ്‍ പറഞ്ഞു. ഇത് പൂര്‍ണമായും സുരക്ഷിതമാണെന്ന് ഉറപ്പ് പറയാന്‍ കഴിയില്ലെന്നും എന്നാല്‍ കഴിയാവുന്ന എല്ലാ സുരക്ഷയും യാത്രികര്‍ക്കായി ഒരുക്കുമെന്നും ട്രാവല്‍ ഏജന്‍സി വ്യക്തമാക്കുന്നു.

വാര്‍ ടൂറിസത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ദരിദ്ര രാജ്യങ്ങളിലെ ചേരികളിലും മറ്റുമുള്ള ദാരിദ്ര വിനോദസഞ്ചാരം പോലുള്ള മനുഷ്യത്വ വിരുദ്ധമായ ഒന്നാണ് വാര്‍ ടൂറിസമെന്നാണ് ചിലര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. ദുരന്തങ്ങളും കൂട്ടക്കൊലകളും നടന്ന ചരിത്രത്തിലെ ഇരുണ്ട സ്ഥലങ്ങളിലേക്കുള്ള വിനോദ സഞ്ചാരം നേരത്തെയും സജീവമായിരുന്നു. ഇത്തരം സ്ഥലങ്ങളിലേക്ക് യാത്ര നടത്തുന്ന യാത്രികരും അവരുടെ യാത്രാവിവരണങ്ങളും പ്രശസ്തമാണ്.

Content Highlights: war tourism ukraine with sounds of gunfire & views of destroyed cities


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented