ഉദയവും അസ്തമയവും ഒരേസ്ഥലത്തുനിന്നു കാണാം, പക്ഷേ വെള്ളാനിക്കലില്‍ വികസനം അകലെ


ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ ഈ ഇക്കോടൂറിസം മേഖല അടിസ്ഥാനസൗകര്യങ്ങളില്ലാത്തതുകാരണം സഞ്ചാരികളില്‍നിന്ന് അകന്നുനില്‍ക്കുകയാണ്.

-

വെഞ്ഞാറമൂട്: പ്രകൃതിസുന്ദരമായ വെള്ളാണിക്കൽ പാറമുകളിലേക്ക് കോലിയക്കോട്ടുനിന്ന് രണ്ടുകിലോമീറ്ററേയുള്ളൂ. എന്നാൽ, ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ ഈ ഇക്കോടൂറിസം മേഖല അടിസ്ഥാനസൗകര്യങ്ങളില്ലാത്തതുകാരണം സഞ്ചാരികളിൽനിന്ന് അകന്നുനിൽക്കുകയാണ്.

ഈ ടൂറിസം കേന്ദ്രം മാണിക്കൽ, പോത്തൻകോട് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുകയാണ്. വിശാലമായ പാറപ്പുറത്തു നിന്നാൽ കാഴ്ചയുടെ കൺവെട്ടം വിശാലമാകും. ഇവിടെ നിന്നാൽ കടൽ കാണാൻ കഴിയുമെന്നതിനാൽ കടലുകാണിമലയെന്നും പഴമക്കാർ വിളിച്ചിരുന്നു. പാറമുകളിൽ കയറിയാൽ കൊല്ലം ജില്ലയുടെ ഭാഗങ്ങളും പശ്ചിമഘട്ടത്തിന്റെ മനോഹരക്കാഴ്ചകളും കാണാം. സദാ വീശിയടിക്കുന്ന കാറ്റ് സഞ്ചാരികളെ വളരെ ആകർഷിക്കുന്നു. ഉദയവും അസ്തമയവും ഒരേസ്ഥലത്തുനിന്നു കാണാൻ കഴിയുമെന്നതാണ് മറ്റൊരു സവിശേഷത.

മലയുടെ അടിവാരത്തുള്ള ഗുഹയ്ക്കകത്തു കയറി കാണുക എന്നതാണ് സഞ്ചാരികളുടെ ലക്ഷ്യം. എന്നാൽ, ഗുഹയിലേക്കു സുരക്ഷിതമായി ഇറങ്ങാൻ കഴിയില്ല.

കാടുകയറി അരക്കോടി

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വികസനത്തിന്റെ ആദ്യപടിയെന്ന പേരിൽ 50 ലക്ഷം രൂപ അനുവദിച്ചു. ഈ തുക വിനിയോഗിച്ച് മലയിലേക്കു കയറാൻ കുറച്ചു കൽപ്പടവുകളും റോഡിനുവശത്ത് ഒരു ചെറിയ മുറിയും പണിതു. മുറിയുടെ വശത്ത് കുറച്ചുഭാഗം തറയോടിട്ടു. ഇത്രയും തുകയുടെ നിർമാണം കാണുന്നില്ലെന്നു വിമർശനം ഉയർന്നെങ്കിലും വർഷങ്ങൾ കഴിഞ്ഞപ്പോൾ അതിനെക്കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചു. ഇപ്പോൾ കൽപ്പടവുകളുടെ വശങ്ങൾ കാടുകയറി. പണിത മുറി തുറക്കാതെ നശിക്കുന്നു.

  1. സുരക്ഷാ സംവിധാനങ്ങളില്ല
  2. വൈകുന്നേരം മുതൽ മദ്യപരുടേയും കഞ്ചാവ് മാഫിയയുടേയും സങ്കേതം
  3. കുപ്പിച്ചില്ലുകൾ നിറഞ്ഞ വഴിയിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥ
  4. വഴിവിളക്കുകളില്ല
  5. മലയിലേക്ക് പോകുന്നതിനും ഇറങ്ങുന്നതിനും പൊതുകവാടമില്ല, ശൗചാലയം ഇല്ല.
  • ഉദയാസ്തമനങ്ങളും പ്രകൃതിയുടെ വിദൂരഭംഗിയും കാണാൻ കഴിയുന്ന തരത്തിൽ നിരീക്ഷണ ടവർ പണിയണം
  • ഗുഹയിലും താഴ്വരയിലും ഇറങ്ങാൻ കഴിയുന്ന തരത്തിൽ കൈപ്പിടി നിർമിക്കണം
  • സുരക്ഷാക്രമീകരണങ്ങൾ കൊണ്ടുവരണം
  • റോപ്പ് വേ, പാരാ റെയ്‌ഡ് എന്നിവ കൊണ്ടുവരാം
  • അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണം

ഒന്നും നടക്കാതെ അഞ്ചുവർഷങ്ങൾ

നിലവിലെ സർക്കാർ ആദ്യ നാളുകളിൽ വെള്ളാണിക്കലിനെ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഫലം കിട്ടുന്ന ഒരു പ്രവർത്തനവും ഉണ്ടായില്ല. ടൂറിസം പോയിട്ട് പൈതൃകമല സംരക്ഷിക്കാൻപോലും അധികൃതർ ഒന്നും ചെയ്യുന്നില്ല.

പ്രഹ്ളാദ് രതീഷ് തിലകൻ, പാറമുകൾ സംരക്ഷണസമിതി

നാലുകോടിയുടെ മാസ്റ്റർപ്ലാൻ

നാലുകോടി രൂപ ചെലവിട്ട് വിശദമായ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നുണ്ട്. പദ്ധതി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനു സമർപ്പിച്ചു. അതിന് അംഗീകാരം കിട്ടുന്ന മുറയ്ക്ക് വികസനം സാധ്യമാക്കും.

സി.ദിവാകരൻ എം.എൽ.എ.

Content Highlights:Vellanikkal Eco Tourism, Thiruvananthapuram Tourism, Kerala Tourism, Travel News

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented