കാടിന്റെ ഉള്ളറകളിലൂടെ ഒരു അതിസാഹസികയാത്ര, വാഴുവാന്തോള്‍ വിളിക്കുന്നു


മുത്തുകള്‍ പോലെ പൊഴിയുന്ന കുളിര്‍വെള്ളത്തില്‍ ഒന്നു കുളിക്കുകയുമാവാം. അതോടെ യാത്രാക്ഷീണം പമ്പകടക്കും. ഔഷധസസ്യങ്ങള്‍ നിറഞ്ഞ ബോണക്കാടന്‍ മലകളിലൂടെ ഒഴുകിയെത്തുന്ന വാഴുവാന്തോള്‍ ശരീരത്തിനും മനസ്സിനും ഒരുപോലെ ഉന്മേഷം പകരുന്നു.

വാഴുവാന്തോൾ വെള്ളച്ചാട്ടം | ഫോട്ടോ : മാതൃഭൂമി

വിതുര: കോവിഡ്കാല നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെ സഞ്ചാരികളെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് വിതുരയിലെ വാഴുവാന്തോള്‍ വെള്ളച്ചാട്ടം. കാടിന്റെ ഉള്ളറകളിലൂടെ അരുവിയായി ഒഴുകിയെത്തി പാറക്കെട്ടിലൂടെ താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടം മലയോരമേഖലയിലെത്തുന്ന സഞ്ചാരികളുടെ പറുദീസയാണ്.

മുത്തുകള്‍ പോലെ പൊഴിയുന്ന കുളിര്‍വെള്ളത്തില്‍ ഒന്നു കുളിക്കുകയുമാവാം. അതോടെ യാത്രാക്ഷീണം പമ്പകടക്കും. ഔഷധസസ്യങ്ങള്‍ നിറഞ്ഞ ബോണക്കാടന്‍ മലകളിലൂടെ ഒഴുകിയെത്തുന്ന വാഴുവാന്തോള്‍ ശരീരത്തിനും മനസ്സിനും ഒരുപോലെ ഉന്മേഷം പകരുന്നു. വിതുര-പൊന്മുടി പാതയില്‍ തേവിയോടുനിന്നു വലത്തേക്കു തിരിഞ്ഞ് ബോണക്കാട്ടേക്കുള്ള റോഡിലുടെ 9 കിലോമീറ്റര്‍ പോയാല്‍ വാഴുവാന്തോളിലെത്താം. കാണിത്തടം ചെക്ക്പോസ്റ്റില്‍ നിന്ന് ഒരു കിലോമീറ്റര്‍ വാഹനത്തില്‍ പോകാം. പിന്നീട് 2.5 കി.മീ ദൂരം വനത്തിലൂടെ കാല്‍നടയാത്ര. ഈ യാത്രയില്‍ കാനനസൗന്ദര്യം ആവോളം കാണാം. കാട്ടിലെ മരുന്നുചെടികളുടെ ഗന്ധമറിയാം.

ഇതിനിടയില്‍ മലയണ്ണാനും വരയാടുകളും മലമുഴക്കി വേഴാമ്പലുകളും കൂട്ടിനെത്തും. ചിലപ്പോള്‍ കാട്ടാനക്കൂട്ടവും കാട്ടുപോത്തുകളുമുണ്ടാവും. അതിക്രമിച്ചു കടക്കുന്നവരായല്ല, കാഴ്ച കാണാനെത്തിയവരായി തന്നെയാണ് ഈ കാട്ടുമൃഗങ്ങള്‍ മനുഷ്യരെ കാണുന്നതെന്ന് പതിവു സന്ദര്‍ശകര്‍ പറയുന്നു. പേപ്പാറ വന്യജീവിസങ്കേതത്തിന്റെ കീഴിലാണ് വാഴുവാന്തോള്‍ വെള്ളച്ചാട്ടം.

പ്രവേശനം ആരംഭിച്ചാല്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സന്ദര്‍ശന സമയം. പരമാവധി പത്തുപേരടങ്ങുന്ന സംഘത്തിനാണ് പ്രവേശനാനുമതി. ഒരു വഴികാട്ടിയുള്‍പ്പെടെ 1000 രൂപയാണ് ഫീസ്. പ്ലാസ്റ്റിക്കുത്പന്നങ്ങളും മദ്യവും കര്‍ശനമായി വിലക്കിയിട്ടുണ്ട്. കാണിത്തടം ചെക്കുപോസ്റ്റിനടുത്തുള്ള വനംവകുപ്പിന്റെ ഓഫീസില്‍ നിന്ന് യാത്രാപാസുകളെടുക്കാം. കോവിഡിനു മുമ്പ് അവധിദിവസങ്ങള്‍ നൂറുകണക്കിനു പേരാണ് വാഴുവാന്തോളിലെത്തിയിരുന്നത്. സഞ്ചാരികളെത്തുമ്പോഴും ചില പരിമിതികള്‍ വാഴുവാന്തോളിലുണ്ട്. അംഗീകൃത ഗൈഡുകളില്ല എന്നതാണ് പ്രധാന പ്രശ്നം. മുന്‍പ് വെള്ളച്ചാട്ടത്തില്‍ വീണ് ഒരു മരണം നടന്നതോടെ ഗൈഡുകളെ നിര്‍ബന്ധമാക്കിയെങ്കിലും പരിസരത്തെ ആദിവാസികളില്‍നിന്ന് താത്കാലികമായാണ് എടുക്കുന്നത്. 350 രൂപയാണ് ശമ്പളം. കുറഞ്ഞ ശമ്പളമായതിനാല്‍ ചെറുപ്പക്കാര്‍ ജോലിക്കു വരുന്നില്ല. ശാരീരിക അസ്വസ്ഥതകളുള്ള പ്രായമുള്ളവരാണ് ഇപ്പോള്‍ വഴികാട്ടികള്‍.

സാഹസികത നിറഞ്ഞ സന്ദര്‍ശനത്തിന് ഇവരുടെ സേവനം പര്യാപ്തമല്ല എന്ന പരാതി വ്യാപകമാണ്. പൊന്മുടിയും കല്ലാറും പേപ്പാറയുമുള്‍പ്പെടുന്ന മലയോരവിനോദസഞ്ചാര മേഖലയ്ക്ക് വാഴുവാന്തോള്‍ ഒരു മുതല്‍ക്കൂട്ടാണ്. പക്ഷേ, ശരിയായ രീതിയില്‍ സംരക്ഷിക്കണമെന്നു മാത്രം.

- രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് സന്ദര്‍ശന സമയം

- പരമാവധി പത്തുപേരടങ്ങുന്ന സംഘത്തിനാണ് പ്രവേശനാനുമതി

- ഒരു വഴികാട്ടിയുള്‍പ്പെടെ 1000 രൂപയാണ് ഫീസ്

- വിതുര-പൊന്മുടി പാതയില്‍ തേവിയോടുനിന്നു വലത്തേക്കു തിരിഞ്ഞ് ബോണക്കാട്ടേക്കുള്ള റോഡിലൂടെ 9 കിലോമീറ്റര്‍ പോയാല്‍ വാഴുവാന്തോളിലെത്താം

Content Highlights: Vazhuvanthol Waterfalls, Vithura Travel, Kerala Tourism, Travel News

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented