'എന്‍ ഊര്' മാതൃകയില്‍ വയനാടന്‍ തനിമയറിയാന്‍ ഇനി വള്ളിയൂര്‍ക്കാവ് ചന്തയും


വള്ളിയൂർക്കാവ് ഉത്സവം (ഫയൽ ചിത്രം)

യനാടന്‍ ഗോത്രജനതയുടെ പാരമ്പര്യ വൈവിധ്യങ്ങളെ കോര്‍ത്തിണക്കി ടൂറിസം സാധ്യതകള്‍ക്കായി ഉപയോഗിച്ച 'എന്‍ ഊര്' വന്‍ വിജയമായതിന് പിന്നാലെ വയനാട് വള്ളിയൂര്‍ക്കാവില്‍ സ്ഥിരം ചന്ത ആരംഭിക്കാനൊരുങ്ങുകയാണ് സംസ്ഥാന ടൂറിസം വകുപ്പ്. നിലവില്‍ വള്ളിയൂര്‍ക്കാവ് ഉത്സവത്തിന്റെ സമയത്ത് മാത്രം നടക്കുന്ന ചന്ത സ്ഥിരം വേദിയില്‍ ആരംഭിക്കും. ഇതിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചതായി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

മീനം ഒന്നിന് കൊടിയേറി എല്ലാ വര്‍ഷവും (മാര്‍ച്ച് /ഏപ്രില്‍ മാസങ്ങളില്‍) നടക്കുന്ന 14 ദിവസം നീണ്ടു നില്‍ക്കുന്ന വള്ളിയൂര്‍ക്കാവ് ഉത്സവം വയനാട്ടിലെ ഉത്സവങ്ങളില്‍ വെച്ച് ഏറ്റവും പൊലിമയേറിയതാണ്. വയനാടന്‍ ജനതയുടെ ഏറ്റവും വലിയ ഒത്തുചേരലാണ് ഈ ഉത്സവം.



മുന്‍ കാലങ്ങളില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇവിടെ ചന്തകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഗോത്രവിഭാഗക്കാരുടേയും കര്‍ഷകരുടേയും ഉല്‍പ്പന്നങ്ങള്‍ ഇവിടെ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നു. കാലക്രമേണ ചന്തകള്‍ ഉത്സവത്തോടനുബന്ധിച്ചു മാത്രമായി മാറി. ഈ സാഹചര്യത്തിലാണ് വള്ളിയൂര്‍ക്കാവിന്റെ ചരിത്രവും പൈതൃകവും തിരികെ എത്തിക്കുന്നതിന്റെ ഭാഗമായി ഒരു സ്ഥിരം ചന്തയ്ക്ക് ടൂറിസം വകുപ്പ് രൂപം നല്‍കിയത്.

തലശ്ശേരി ഹെറിറ്റേജ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4 കോടി 87 ലക്ഷം രൂപ മുതല്‍ മുടക്ക് വരുന്ന നിര്‍മ്മാണ പ്രവര്‍ത്തികളാണ് ഇവിടെ നടപ്പിലാക്കിയിരിക്കുന്നത്. 4 ബ്ലോക്കുകളിലായി 41 ഷോപ്പുകള്‍, സ്റ്റേജ്, ഗ്രീന്‍ റൂം, ടോയിലറ്റ് ബ്ലോക്ക്, ലാന്‍ഡ്‌സ്‌കേപ്പിങ്, സ്റ്റോണ്‍ പേവിങ്ങ്, ഇലക്ട്രിഫിക്കേഷന്‍ വര്‍ക്കുകള്‍ എന്നീ പ്രവര്‍ത്തികളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഉത്സവ സമയങ്ങളില്‍ ചന്തകള്‍ നടത്തുന്ന താഴെക്കാവിനോട് ചേര്‍ന്ന സ്ഥലത്താണ് സ്ഥിരം സംവിധാനത്തോടെയുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഗോത്രവര്‍ഗക്കാരുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍പ്പന നടത്തുന്നതിനുമുള്ള സ്ഥിരം സൗകര്യം ഒരുക്കുന്നതിനും വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിന്റെ പൈതൃകം തിരികെ കൊണ്ടു വരുന്നതിനും ഈ പദ്ധതി ഏറെ സഹായകരമാകുമെന്ന് വിലയിരുത്തപ്പെടുന്നത്.

Content Highlights: valliyoorkavu market valliyoorkkavu temple kerala tourism


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


spain vs japan

2 min

വമ്പന്‍ അട്ടിമറിയിലൂടെ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍

Dec 2, 2022

Most Commented