വാഗമൺ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ/ മാതൃഭൂമി
ഉപ്പുതറ: വാഗമണ്ണിലെ ഇടവിട്ട ചാറ്റല്‍മഴയുടെ കുളിരും മലയിടുക്കുകളില്‍നിന്ന് ഉയര്‍ന്നുപൊന്തുന്ന കോടമഞ്ഞും ദൂരക്കാഴ്ചകളും ആസ്വദിക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുമുള്ള വിനോദസഞ്ചാരികളുടെ തിരക്കേറി.
ഏതാനും ദിവസങ്ങളായി തുടര്‍ന്നിരുന്ന ശക്തമായ മഴ രണ്ടുദിവസമായി പെയ്യുന്നില്ല. ഇപ്പോള്‍ ഇടവിട്ട സമയങ്ങളില്‍ ചാറ്റല്‍മഴ മാത്രം. ഇതിന്റെ കുളിര് സഞ്ചാരികള്‍ക്ക് ആകര്‍ഷകമാണ്.
മൊട്ടക്കുന്നുകളുടെ വശ്യതയും ആത്മഹത്യാമുനമ്പില്നിന്നുള്ള വിദൂരദൃശ്യങ്ങളും ആസ്വദിക്കാന്‍ വരുംദിവസങ്ങളിലും കൂടുതല്‍ സഞ്ചാരികളെത്താനാണ് സാധ്യത. അതിനിടെ ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന് 17 ബൈക്കുകളിലെത്തിയ സഞ്ചാരികള്‍ മറ്റുള്ള സഞ്ചാരികള്‍ക്ക് ഹരമായി.

'ഡബ്ല്യു.ജി.സി.' എന്ന ഗ്രൂപ്പിന്റെ നേതൃത്വത്തിലെത്തിയ ഇവര്‍ സേവന പ്രവര്‍ത്തനങ്ങളും ഹെല്‍മറ്റ് ബോധവത്കരണവും ലക്ഷ്യമിട്ടാണ് എത്തിയത്. ജില്ലയിലെ മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്രവര്‍ത്തനം നടത്തും.
Content Highlights: vagamon travel idukki tourist destinations monsoon tourism
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..