വാഗമൺ : ജനപ്രീതിയാർജിച്ച പാരാഗ്ലൈഡിങ് അടക്കമുള്ള സാഹസിക ഇനങ്ങൾ നടത്തിയിരുന്ന കോലാഹലമേട് ഇക്കോ അഡ്വെഞ്ചർ പാർക്ക് തകർന്നു. ടൂറിസം രംഗം ഉണരാത്തതിനാൽ ഇവിടം കൂടുതൽ തകർച്ചയിലേക്ക് നീങ്ങുകയുമാണ്. 95 കോടി രൂപ ചെലവഴിച്ചാണ് ആത്മഹത്യാമുനമ്പ് അടങ്ങുന്ന പ്രദേശത്ത് നിർമാണപ്രവർത്തനങ്ങൾ നടത്തിയത്.

സംസ്ഥാന ടൂറിസം വകുപ്പിന്റെ 100 ഏക്കർ വരുന്ന ഭൂമിയുടെ ചുമതല കേരള അഡ്വഞ്ചർ ടൂറിസം െപ്രാമോഷൻ കൗൺസിലിനാണ്. ഹിന്ദുസ്ഥാൻ പ്രീഫാബ് എന്ന കമ്പനിയാണ് നിർമ്മാണങ്ങൾ നടത്തിയത്. റോഡുകൾ, ആംഫി തിയേറ്റർ, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ കേന്ദ്രം, നടപ്പാതകൾ, കഫെറ്റിരിയ, റെയിൻഷെഡ്ഡുകൾ തുടങ്ങിയവയാണ് ഇവിടെ പണിതിരിക്കുന്നത്.

തുറന്നുനൽകണമെങ്കിൽ കൂടുതൽ അറ്റകുറ്റപ്പണികൾ നടത്തണമെന്ന അവസ്ഥയിലാണിത്. പല നിർമ്മിതികളും ഇപ്പോൾ ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ്. കെട്ടിടങ്ങളുടെ ജനാലകളും തറയും തകർന്നു. പോളി കാർബണേറ്റ് ഷീറ്റുകൾ ഉപയോഗിച്ചുള്ള മേൽക്കൂര കാറ്റിൽ പറന്നുപോയി. വിളക്കുകാലുകൾ നിലംപതിച്ചു. തകർന്നുകിടക്കുന്ന റെയിൻഷെഡ്ഡുകളും മറ്റു കെട്ടിടങ്ങളും കന്നുകാലികൾ താവളമാക്കി. കോവിഡ് വ്യാപന നിയന്ത്രണങ്ങളുടെ ഭാഗമായി നിലവിൽ പാർക്ക് അടഞ്ഞുകിടക്കുകയാണ്. ദിവസേന നൂറുകണക്കിന് സഞ്ചാരികൾ ഇവിടെയെത്തിയിരുന്നു. സിനിമാചിത്രീകരണങ്ങളും നടന്നിരുന്നു.

കാറ്റിൽ മേൽക്കൂര പോയ റെയിൻഷെഡ്

Content highlights :vagamon kolahalamedu eco adventure park constructions is collapse now