തിരുവനന്തപുരം: വിവിധ സ്ഥലങ്ങളിലേക്ക് അവധിക്കാലത്ത് 10 പ്രത്യേക തീവണ്ടി സര്‍വീസുകള്‍ നടത്തും.
താംബരത്തുനിന്ന് നാഗര്‍കോവിലിലേക്ക് ഏപ്രില്‍ 8 മുതല്‍ ജൂലായ് ഒന്നു വരെ ബുധനാഴ്ചകളില്‍ വൈകീട്ട് 4.45-ന് പ്രതിവാര തീവണ്ടി(നമ്പര്‍-06005), നാഗര്‍കോവിലില്‍നിന്ന് ചെന്നൈ എഗ്മോറിലേക്ക് ഏപ്രില്‍ ഒന്‍പത് മുതല്‍ ജൂലായ് രണ്ടു വരെ വ്യാഴാഴ്ചകളില്‍ രാത്രി 7.40-ന് പ്രതിവാര തീവണ്ടി (നമ്പര്‍-06006), ചെന്നൈ സെന്‍ട്രലില്‍നിന്ന് എറണാകുളം ജങ്ഷനിലേക്ക് ഏപ്രില്‍ മൂന്നു മുതല്‍ ജൂണ്‍ 26 വരെ വെള്ളിയാഴ്ചകളില്‍ രാത്രി 8.30-ന് പ്രതിവാര സുവിധ തീവണ്ടി (നമ്പര്‍-82631), എറണാകുളം ജങ്ഷനില്‍നിന്ന് ചെന്നൈ സെന്‍ട്രലിലേക്ക് ഏപ്രില്‍ നാലു മുതല്‍ ജൂണ്‍ 27 വരെ ശനിയാഴ്ചകളില്‍ വൈകീട്ട് ആറിന് പ്രതിവാര തീവണ്ടി(06038), ചെന്നൈ സെന്‍ട്രലില്‍നിന്ന് എറണാകുളം ജങ്ഷനിലേക്ക് ഏപ്രില്‍ അഞ്ചു മുതല്‍ ജൂണ്‍ 28 വരെ ഞായറാഴ്ചകളില്‍ വൈകീട്ട് നാലിനും എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് ആറു മുതല്‍ 29 വരെ തിങ്കളാഴ്ചകളില്‍ വൈകീട്ട് 6.45-നും പ്രതിവാര തീവണ്ടികള്‍(നമ്പര്‍ 06039/ 06040) സര്‍വീസ് നടത്തും.
തിരുവനന്തപുരത്തുനിന്ന് ചെന്നൈ സെന്‍ട്രലിലേക്ക് ഏപ്രില്‍ ഒന്നു മുതല്‍ 29 വരെ ബുധനാഴ്ചകളില്‍ വൈകീട്ട് 3.45-നും ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഏപ്രില്‍ രണ്ടു മുതല്‍ 30 വരെ വ്യാഴാഴ്ചകളില്‍ രാത്രി ഏഴിനും പ്രതിവാര തീവണ്ടിയുണ്ടാകും(നമ്പര്‍- 06048/06047). എറണാകുളം ജങ്ഷനില്‍നിന്ന് വേളാങ്കണ്ണിയിലേക്ക് (കൊല്ലം, ചെങ്കോട്ട വഴി) ഏപ്രില്‍ നാലു മുതല്‍ 27 വരെ ശനിയാഴ്ചകളില്‍ രാവിലെ 11-നും വേളാങ്കണ്ണിയില്‍നിന്ന് എറണാകുളത്തേക്ക് അഞ്ചു മുതല്‍ 28 വരെ ഞായറാഴ്ചകളില്‍ രാത്രി 6.15-നും (നമ്പര്‍- 06015/ 06016) എറണാകുളത്തുനിന്ന് രാമേശ്വരത്തേക്ക് (പാലക്കാട് വഴി) ഏപ്രില്‍ രണ്ടു മുതല്‍ 25 വരെ വ്യാഴാഴ്ചകളില്‍ വൈകീട്ട് ഏഴിനും രാമേശ്വരത്തുനിന്ന് എറണാകുളത്തേക്ക് മൂന്നു മുതല്‍ 26 വരെ വെള്ളിയാഴ്ചകളില്‍ വൈകീട്ട് നാലിനും പ്രതിവാര തീവണ്ടികള്‍ (നമ്പര്‍- 06045/ 06046) ഓടും.
നാഗര്‍കോവിലില്‍നിന്ന് താംബരത്തേക്ക് ഏപ്രില്‍ അഞ്ചു മുതല്‍ 28 വരെ ഞായറാഴ്ചകളില്‍ വൈകീട്ട് 7.40-നും (നമ്പര്‍-82624) താംബരത്തുനിന്ന് നാഗര്‍കോവിലിലേക്ക് ആറു മുതല്‍ 29 വരെ തിങ്കളാഴ്ചകളില്‍ വൈകീട്ട് 4.45-നും (നമ്പര്‍-06063) പ്രതിവാര തീവണ്ടികള്‍ സര്‍വീസ് നടത്തും.
Content Highlights: Vacation Special Train List, Mathrubhumi Yathra, Indian Railway Schedule
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..