ത്തരാഖണ്ഡിലെ പ്രശസ്തമായ വാലി ഓഫ് ഫ്ളവേഴ്സ് ( പൂക്കളുടെ താഴ്‌വര) സഞ്ചാരികൾക്കായി തുറന്നു. സാധാരണയായി എല്ലാ വർഷവും ജൂൺ ഒന്നിന് ആണ് ടൂറിസത്തിനായി ഇത് തുറക്കാറുള്ളത്. എന്നാൽ ഇത്തവണ കോവിഡ് 19 വ്യാപകമായ സാഹചര്യത്തിൽ തുറക്കാൻ വൈകുകയായിരുന്നു. ഉത്തരാഖണ്ഡിൽ ജൂൺ മാസത്തിൽ കർഫ്യൂ പ്രഖ്യാപിക്കുകയും തുടർന്ന് പൂക്കളുടെ താഴ്‌വര തുറക്കാനുള്ള പദ്ധതി പിൻവലിക്കുകയും ചെയ്തു.

സഞ്ചാരികൾക്ക് ഇവിടേക്ക് പ്രവേശിക്കണമെങ്കിൽ 72 മണിക്കൂർ മുമ്പ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് വാലി ഓഫ് ഫ്ളവേഴ്സ് ഡയറക്ടർ അമിത് കൻവർ പറയുന്നു. ഒപ്പം സംസ്ഥാന സർക്കാർ നിർദേശിച്ച കോവിഡ് 19 മാർഗനിർദേശങ്ങളും പാലിക്കണം. താഴ്വര ഇത്തവണ പൂക്കളെക്കൊണ്ട് നിറഞ്ഞ് സഞ്ചാരികൾക്ക് മനോഹരമായ ഒരു കാഴ്ച തന്നെയാണ് ഒരുക്കുന്നത്. ഉത്തരാഖണ്ഡ് ഹിമാലയത്തിലെ ദേശീയ ഉദ്യാനമായ വാലി ഓഫ് ഫ്ളവേഴ്സ് ആൽപിങ് പുൽമേടുകളാലും ആകർഷകവും വൈവിധ്യമാർന്നതുമായ സസ്യജന്തുജാലങ്ങളാൽ പ്രശസ്തവുമാണ്. പതിനായിരത്തിലധികം സഞ്ചാരികളാണ് ഓരോ വർഷവും ഇവിടം സന്ദർശിക്കുന്നത്.

Content highlights :uttarakhand famous valley of flowers open now for tourists