ഋഷികേശ്: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നതിന്റെ സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷം നടക്കാനിരുന്ന ചാര്‍ധാം യാത്ര ഉത്തരാഖണ്ഡ് സര്‍ക്കാര്‍ റദ്ദാക്കി. 

ഇന്ത്യയില്‍ ഏറ്റവുമധികം തീര്‍ഥാടകര്‍ പങ്കെടുക്കുന്ന യാത്രകളിലൊന്നാണ് ചാര്‍ധാം. കേദര്‍നാഥ്, ബദ്രിനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലൂടെയാണ് ചാര്‍ധാം യാത്ര പൂര്‍ത്തീകരിക്കുക.

ഇത്തവണ ചാര്‍ധാം യാത്ര നടക്കില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിങ് റാവത്താണ് അറിയിച്ചത്. ഇത്തവണ ചടങ്ങുകള്‍ മാത്രമേ നടക്കൂ. ക്ഷേത്ര അധികാരികള്‍ക്കും പൂജാരിമാര്‍ക്കും മാത്രമേ ക്ഷേത്രങ്ങളിലേക്ക് പ്രവേശനമുള്ളൂ. 

കഴിഞ്ഞ വര്‍ഷവും കോവിഡ് മൂലം ചാര്‍ധാം യാത്ര റദ്ദാക്കിയിരുന്നു. ഉത്തരാഖണ്ഡ് ടൂറിസത്തിന് വലിയ ആഘാതമാണ് ഇത്തവണയും സംഭവിച്ചിരിക്കുന്നത്.

Content Highlights: Uttarakhand cancels Char Dham Yatra amid rising COVID cases