കൊച്ചി: കോവിഡിനു ശേഷം ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള ആദ്യ ഗ്രൂപ്പ് ടൂർ കൊച്ചിയിൽ നിന്ന് പുറപ്പെട്ടു. 24 അംഗ കേരളീയ സംഘം വെള്ളിയാഴ്ച പുലർച്ചെയാണ് യുഎസിലേക്ക് പറന്നത്. 

അന്താരാഷ്ട്ര യാത്രാ വിലക്കുകൾ നീങ്ങിയതിനു ശേഷം ഇതാദ്യമായാണ് ഇന്ത്യയിൽ നിന്ന് അമേരിയ്ക്കയിലേക്ക് വിനോദ സഞ്ചാര സംഘം പോകുന്നതെന്ന് ടൂർ ഓപ്പറേറ്റർ സോമൻസിന്റെ എംഡി എം.കെ.സോമൻ പറഞ്ഞു. 13 പുരുഷന്മാരും 9 സ്ത്രീകളും രണ്ട് കുട്ടികളുമാണ് സംഘത്തിലുള്ളത്.

സംഘത്തിലെ 24 പേരിൽ 22 പേരും ആദ്യമായാണ് അമേരിക്ക സന്ദർശിക്കുന്നത്. ഇവരിൽ പലരും 2020-ൽ തന്നെ വിസ ലഭിച്ച് അവരുടെ ആദ്യ യുഎസ് യാത്രയ്ക്ക് കാത്തിരിക്കുകയായിരുന്നു.

Content Highlights: US travel after covid, US group tour from Kochi