ന്ത്യന്‍ സഞ്ചാരികള്‍ക്കായി അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ന് മുതല്‍ നിലവില്‍ വന്നു. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നതിന്റെ സാഹചര്യം കണക്കിലെടുത്താണ് യാത്രാവിലക്ക് കൊണ്ടുവന്നത്. 

എന്നാല്‍ ചിലര്‍ക്ക് യാത്രാ ഇളവ് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അമേരിക്കയിലേക്ക് യാത്ര നടത്താം. പക്ഷേ ഇതിന് നിയമക്കുരുക്കുകള്‍ ഒരുപാടുണ്ട്. ഗ്രീന്‍ കാര്‍ഡുള്ളവര്‍ക്കും അമേരിക്കയിലേക്ക് പറക്കാം.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയിലെത്തുന്നവര്‍ 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുന്നത്.

ഇന്ത്യയെക്കൂടാതെ ബ്രസീല്‍, ചൈന, ഇറാന്‍, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കും അമേരിക്ക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: US ban on travellers from India, imposed by President Biden, comes into effect