റാപ്പിഡ് പരിശോധനാഫലം ഒഴിവാക്കി; യു.എ.ഇയിൽ കൂടുതൽ സഞ്ചാരികളെത്തും


കോവിഡിനുശേഷം യു.എ.ഇ.യിൽ നിയന്ത്രണങ്ങളോടെ ആഘോഷങ്ങൾക്ക് തുടക്കമായതിൽ കൂടുതൽ സന്തോഷിക്കുന്നവരാണ് പ്രവാസികൾ.

പ്രതീകാത്മകചിത്രം | ഫോട്ടോ: എ.എഫ്.പി

  • ഇന്ത്യയിൽ നിന്നടക്കം സഞ്ചാരികൾ യു.എ.ഇയിലേക്ക്
  • ഹോട്ടലുകളിൽ താമസക്കാരുടെ തിരക്കെന്ന് ടൂർ ഓപ്പറേറ്റർമാർ

ഷാർജ: റാപ്പിഡ് പരിശോധനാഫലം ഒഴിവാക്കിയതിനാൽ വരുംദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ രാജ്യത്തെത്താൻ സാധ്യത. യാത്രകൾക്കുള്ള നിയന്ത്രണങ്ങൾ കുറഞ്ഞതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് ഇടവേളയ്ക്കുശേഷം കൂടുതൽ സഞ്ചാരികൾ യു.എ.ഇ.യിലെത്താൻ തുടങ്ങിയിട്ടുണ്ട്. ദുബായ്, ഷാർജ എന്നിവിടങ്ങളിലെല്ലാം ഹോട്ടലുകൾ പൂർണശേഷിയിൽ പ്രവർത്തിക്കാൻ തുടങ്ങി.

ഹോട്ടലുകളിലെല്ലാം താമസക്കാരുടെ തിരക്കനുഭവപ്പെടുന്നുവെന്ന് ടൂർ ഓപ്പറേറ്റർമാരും പറയുന്നു. നാട്ടിലേക്കുള്ള അവധിയാത്ര തുടങ്ങിയെങ്കിലും മാർച്ച്, ഏപ്രിൽ മാസങ്ങളിലെല്ലാം വിമാനയാത്രാനിരക്ക് കൂടുന്നതിൽ പലർക്കും ആശങ്കയുണ്ട്.

കോവിഡിനുശേഷം യു.എ.ഇ.യിൽ നിയന്ത്രണങ്ങളോടെ ആഘോഷങ്ങൾക്ക് തുടക്കമായതിൽ കൂടുതൽ സന്തോഷിക്കുന്നവരാണ് പ്രവാസികൾ. മുടങ്ങിപ്പോയ സാംസ്കാരിക പരിപാടികൾ കൂട്ടായ്മകൾ പുനരാരംഭിച്ചുകഴിഞ്ഞു. നാട്ടിൽനിന്ന് രാഷ്ട്രീയനേതാക്കളും സാഹിത്യ, കലാരംഗത്ത് പ്രവർത്തിക്കുന്നവരും എത്തിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ സംഘടനകളുടെയടക്കം ഓഡിറ്റോറിയങ്ങളും ഹാളുകളും പൊതുപരിപാടികൾക്ക് ഉപാധികളോടെ നൽകിത്തുടങ്ങി.

കലാപരിപാടികൾക്കുപുറമേ മൈതാനങ്ങളും പാർക്കുകളും കായികാമേളകൾക്കും വേദികളാകുന്നു. ഇടക്കാലത്ത് നിന്നുപോയ ടൂർണമെന്റുകൾ പുനരാരംഭിച്ചിട്ടുണ്ട്. ഏപ്രിലിൽ റംസാൻ വ്രതാരംഭത്തിന് തുടക്കമാകുന്നതോടെ രണ്ടുവർഷമായി ഇല്ലാതിരുന്ന സാമൂഹ നോമ്പുതുറ ഉണ്ടാവുമെന്നാണ് കരുതുന്നത്. വിഷു ആഘോഷങ്ങൾക്കും കൂട്ടായ്മകൾ തയ്യാറെടുക്കുകയാണ്.

Content Highlights: uae to recieve more passengers and tourists, uae tourism, uae travel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented