യു.എ.ഇ.യുടെ അതിര്‍ത്തികള്‍ വീണ്ടും തുറക്കാനാരംഭിക്കുമ്പോള്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്കായി പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. റെസിഡന്‍സ് വിസയുള്ള ഇന്ത്യക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന പുതിയ തീരുമാനമാണ് അതിലൊന്ന്. യു.എ.ഇ. വിസയുള്ള ഇന്ത്യന്‍ യാത്രക്കാരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പും തുടങ്ങിക്കഴിഞ്ഞു. വിമാനത്തില്‍ കയറുന്നതിന് 48 മണിക്കൂര്‍ മുമ്പ് എടുത്ത നെഗറ്റീവ് കോവിഡ് ടെസ്റ്റ് റിസള്‍ട്ടും ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫേഴ്‌സിന്റെ അപ്രൂവലും ഒപ്പം വേണം.

കൂടാതെ യു.എ.ഇ. വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന യാത്രക്കാര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് പരിശോധനക്കും വിധേയമാകേണ്ടതുണ്ട്. യു.എ.ഇ. റെസിഡന്‍സ് വിസയുള്ള എല്ലാ യാത്രക്കാര്‍ക്കും ചില നിബന്ധനകള്‍ പാലിച്ചുകൊണ്ട് ഇന്ത്യ, നൈജീരിയ, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ സ്ഥലങ്ങളില്‍നിന്ന് ദുബായിലേക്ക് പോകാന്‍ അനുവദിക്കുകയും ചെയ്യും.

Content highlights : uae covid 19 latest requirements no covid vaccination certificate for entry in indian travellers