സുഖവാസത്തിനല്ല, ഒരു രാജ്യം തന്നെയുണ്ടാക്കാൻ; ഓൺലൈനായി പിരിവിട്ട് ദ്വീപ് വാങ്ങി യുവാക്കൾ


വെറുതേ ഒരു കൗതുകത്തിന് വാങ്ങിയതാണ് ദ്വീപെന്നൊന്നും കരുതേണ്ട. ഇവിടെ സ്വന്തമായി ഒരു രാജ്യം കെട്ടിപ്പടുക്കാനാണ് ഇരുവരുടേയും തീരുമാനം.

കോഫീ കായെ ദ്വീപ് | Photo: www.instagram.com/letsbuyanisland/

മ്പൻ പണക്കാരും കോടികൾ ആസ്തിയുള്ള പ്രമുഖരുമെല്ലാം ഉല്ലാസത്തിനായി സ്വകാര്യദ്വീപുകൾ വാങ്ങുന്ന വാർത്തകൾ നമ്മൾ എത്രയോ കേട്ടിരിക്കുന്നു. ഇതൊക്കെ അവർക്ക് മാത്രം സാധിക്കുന്ന കാര്യമല്ലേ എന്നെല്ലാം ചിന്തിച്ചിരുന്നിട്ടുമുണ്ടാവും നമ്മൾ. ഇപ്പോഴിതാ അതൊക്കെ ആർക്കുവേണമെങ്കിലും പറ്റും ഞങ്ങളതിനൊരു തുടക്കമിടുകയാണെന്ന് പറഞ്ഞ് രണ്ട് യുവാക്കൾ സ്വന്തമായി ഒരു ദ്വീപ് വാങ്ങിയിരിക്കുകയാണ്. അതും പണം പിരിച്ചെടുത്ത്.

​ഗാരത് ജോൺസൺ, മാർഷൽ മയർ എന്നിവരാണ് പിരിവിട്ട് ദ്വീപ് വാങ്ങിയ ആ യുവാക്കൾ. കരീബിയയിലെ ബെലീസിലുള്ള കോഫീ കായെ എന്ന ആൾത്താമസമില്ലാത്ത ദ്വീപാണ് ഇരുവരും ചേർന്ന് വാങ്ങിയത്. ഓൺലൈൻ ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച 250,000 പൗണ്ട് ( ഇന്ത്യൻ രൂപ ഏകദേശം 2,50,21,974) ആണ് ദ്വീപ് വാങ്ങാൻ ചിലവാക്കിയത്.

വെറുതേ ഒരു കൗതുകത്തിന് വാങ്ങിയതാണ് ദ്വീപെന്നൊന്നും കരുതേണ്ട. ഇവിടെ സ്വന്തമായി ഒരു രാജ്യം കെട്ടിപ്പടുക്കാനാണ് ഇരുവരുടേയും തീരുമാനം. ബ്രെക്സിറ്റാനന്തര, ട്രംപ് അനന്തര, കോവിഡ് അനന്തര ലോകത്തിൽ സ്വന്തമായി ഒരു രാജ്യം എന്നതിനേക്കുറിച്ച് സ്വപ്നം കാണാത്തവരായി ആരുണ്ട് എന്നാണ് ​ഗാരെത് ജോൺസൺ സി.എൻ.എന്നിനോട് പ്രതികരിച്ചത്.

ലെറ്റ്സ് ബൈ ആൻ ഐലൻഡ് (നമുക്കൊരു ദ്വീപ് വാങ്ങാം) എന്ന പദ്ധതിയുടെ സഹ സ്ഥാപകരാണ് ഇരുവരും. 2018-ൽ തുടങ്ങിയ പദ്ധതിയുടെ ലക്ഷ്യം തന്നെ സാധാരണക്കാർക്കും സ്വന്തമായി ദ്വീപ് വാങ്ങാം എന്നതാണ്.

Content Highlights: Two Men Buy Caribbean Island, Let's Buy an Island, Coffee Caye Island


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented