രേഖകള്‍ പരിശോധിച്ചപ്പോള്‍ പ്രായം 41. ആളെ കണ്ടാല്‍ മധുരപതിനേഴും. ആള്‍മാറാട്ടമെന്ന് കരുതി യുക്രെയിന്‍ ഗായിക നറ്റാലിയയ്ക്ക് സുരക്ഷാജീവനക്കാര്‍ വിമാനയാത്ര നിഷേധിച്ചു.

മറ്റൊരാളുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് അധികൃതര്‍ നറ്റാലിയയെ തടഞ്ഞത്. വിമാനത്താവളത്തിലെ ആരാധകര്‍ നറ്റാലിക്കൊപ്പം സെല്‍ഫിയെടുക്കാനും ഓട്ടോഗ്രാഫിനുമായി കൂടിയപ്പോഴാണ് ആളാരാണെന്ന് വ്യക്തമായത്.

natalie

എന്നെ അറസ്റ്റ് പോലും ചെയ്‌തേക്കുമായിരുന്ന കാരണം അറിഞ്ഞ് കുറേ നേരം ചിരിച്ചുവെന്നായിരുന്നു നറ്റാലിയുടെ പ്രതികരണം. 'പ്രായത്തിന്റെ പേരില്‍ അഭിനന്ദനങ്ങള്‍ ധാരാളം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുപോലൊരു സന്ദര്‍ഭം നേരിടേണ്ടി വന്നത് ആദ്യമായാണ്'.