ഉനക്കോടി ക്ഷേത്രശില്പ സമുച്ചയം | Photo: ANI
'വടക്കുകിഴക്കിന്റെ ആങ്കോര്‍വാട്ട്' എന്നറിയപ്പെടുന്ന ത്രിപുരയിലെ ഉനക്കോടി ക്ഷേത്രശില്പ സമുച്ചയം യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിലേക്ക്. അഗര്‍ത്തലയില്‍നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള രഘുനന്ദന്‍ കുന്നുകളിലുള്ള ശില്പങ്ങളും കൊത്തളങ്ങളും പ്രധാന ശൈവതീര്‍ഥാടനകേന്ദ്രംകൂടിയാണ്.
എട്ടാംനൂറ്റാണ്ടിനും ഒമ്പതാംനൂറ്റാണ്ടിനും ഇടയില്‍ രൂപപ്പെടുത്തിയതെന്ന് കരുതുന്ന ഈ തീര്‍ഥാടനകേന്ദ്രം കൃത്യമായി സംരക്ഷിക്കപ്പെടാത്തതിനാലും കാലാവസ്ഥാവ്യതിയാനംകൊണ്ടും നാശത്തിന്റെ വക്കിലെത്തിയിരുന്നു.
കംബോഡിയയിലെ പ്രശസ്തമായ 'ആങ്കോര്‍വാര്‍ട്ട്' ക്ഷേത്രസമുച്ചയത്തിലേതിനുതുല്യമാണ് ഇവിടത്തെ ശില്പങ്ങള്‍. പുരാവസ്തുഗവേഷണവകുപ്പിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് അതിജീവിച്ചത്.
പ്രദേശം വിനോദസഞ്ചാരകേന്ദ്രമാക്കിമാറ്റാന്‍ 12 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. യുനെസ്‌കോയുടെ അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
Content Highlights: Tripura: Unakoti ‘Angkor Wat of North-East’ Vying For UNESCO’s World Heritage Tag
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..