Hornbill festival, Nagaland
ലോകപ്രസിദ്ധമാണ് നാഗാലന്‍ഡിലെ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍. ലക്ഷക്കണക്കിന് സഞ്ചാരികള്‍ പങ്കെടുക്കുന്ന ഹോണ്‍ബില്‍ മഹോത്സവത്തിന് സമാനമായി ഒരു ഫെസ്റ്റിവല്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ത്രിപുര ഗവണ്മെന്റ്. രണ്ടു ദിവസം നീണ്ടു നില്ക്കുന്ന ഫെസ്റ്റിവല്‍ ഫെബ്രുവരി എട്ട്, ഒന്‍പത് തീയതികളില്‍ ഹതായ് കൊര്ടോറിലോ ബാരമുള്ള ഹില്‍സിലോ വെച്ച് നടക്കും. ത്രിപുരയുടെ ടൂറിസം രംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫെസ്റ്റിവല്‍ നടത്തുന്നത്.
എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തിലാണ് ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നാഗാലന്‍ഡില്‍ നടക്കാറുള്ളത്. നാഗകളുടെ പൈതൃകം ലോകത്തിനുമുന്നില്‍ കാണിച്ചുകൊടുക്കുക വേഴാമ്പലുകളെ സംരക്ഷിക്കുക തുടങ്ങിയവയാണ് ഈ ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യം. അതേ ആശയമാണ് ത്രിപുര ഗവണ്മെന്റും നടപ്പിലാക്കുന്നത്. ത്രിപുര ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ എന്നാണ് നിലവില്‍ പരിപാടിയുടെ പേര്. പക്ഷേ അത് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22 ന് ത്രിപുരയില്‍ നിരവധി വേഴാമ്പലുകളെ കണ്ടെത്തിയിരുന്നു. ഇതുകണക്കിലെടുത്താണ് ത്രിപുരയും ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.
ദൈവത്തിന്റെ വരദാനമായിട്ടാണ് ത്രിപുരക്കാര്‍ വേഴാമ്പലുകളെ കാണുന്നത്. സംസ്ഥാനത്ത് ഏകദേശം മുന്നൂറോളം വേഴാമ്പലുകളെ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.
ആഘോഷത്തിനുമുന്നോടിയായി ത്രിപുര ഫോറസ്റ്റ് വിഭാഗം ബാരാമുള്ള ഹില്‍സില്‍ വ്യൂപോയന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
Content Highlights: Tripura to host hornbill like festival
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..