പുഷ്പബന്ത കൊട്ടാരം
ത്രിപുരയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുഷ്പബന്ത കൊട്ടാരം ദേശീയ മ്യൂസിയമായി ഉയര്‍ത്തുന്നു. 1917ല്‍ മഹാരാജ ബീരേന്ദ്ര കിഷോര്‍ മാണിക്യ നിര്‍മിച്ച കൊട്ടാരം ദേശീയ തലത്തിലുള്ള മ്യൂസിയമായും സാംസ്‌കാരികകേന്ദ്രമായും വികസിപ്പിക്കുന്നതിന് 40.13 കോടി രൂപ അനുവദിച്ചതായി സംസ്ഥാന ടൂറിസം മന്ത്രി പ്രണജിത് സിന്‍ഹ റോയ് അറിയിച്ചു.
4.31 ഏക്കറില്‍ മൂന്നു നിലകളാണ് കൊട്ടാരം. പ്രവേശനകവാടത്തിന് സമീപത്തെ സെക്രട്ടേറിയറ്റ് കെട്ടിടം ക്ലോക്ക് റൂം, കഫറ്റീരിയ, ലൈബ്രറി, സുവനീര്‍ ഷോപ്പ് എന്നിവയായി മാറ്റും.
രാജകുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രവീന്ദ്രനാഥ ടാഗോര്‍ ഒട്ടേറെ തവണ പുഷ്പബന്ത കൊട്ടാരത്തില്‍ താമസിച്ചിട്ടുണ്ട്. ടാഗോറിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട രേഖകള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും.
കൂടാതെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെപൈതൃകം, ദേശീയഅന്തര്‍ദേശീയ ആര്‍ക്കൈവുകള്‍ എന്നിവയും പ്രദര്‍ശിപ്പിക്കും.1949ല്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചതിനുശേഷം കൊട്ടാരം ചീഫ് കമ്മിഷണറുടെ ബംഗ്ലാവായും തുടര്‍ന്ന് 2018 വരെ രാജ്ഭവനായും മാറ്റിയിരുന്നു. 2018ല്‍ രാജ്ഭവന്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി.
Content Highlights: tripura pushpabanta palace to become museum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..