മഞ്ഞ ഇലകളാണെന്ന് കരുതി; വീണ്ടും നോക്കിയപ്പോഴാണ് മനസിലായത് സ്വര്‍ണമാണെന്ന്, നിധിയാണെന്ന്


1,100 വര്‍ഷങ്ങള്‍ പഴക്കമുള്ള 425 സ്വര്‍ണനാണയങ്ങളാണ് ഇരുവരും കണ്ടെത്തിയത്.

പ്രതീകാത്മക ചിത്രം| Getty Images

നിധികള്‍ കണ്ടെത്തുന്നത് മിക്കവാറും കഥകളായാണ് കണക്കാക്കപ്പെടാറുള്ളത്. നിധിവേട്ടയേക്കുറിച്ച് സിനിമകളിലൂടെയും കഥകളിലൂടെയും എത്രയോവട്ടം നമ്മള്‍ കണ്ടിട്ടുണ്ട്. ഇവിടെ അങ്ങനെയൊരു നിധി ശരിക്കും കണ്ടെടുത്തിരിക്കുകയാണ് ഇസ്രയേലില്‍ നിന്നുള്ള രണ്ട് കൗമാരക്കാര്‍.

1,100 വര്‍ഷങ്ങള്‍ പഴക്കമുള്ള 425 സ്വര്‍ണനാണയങ്ങളാണ് ഇരുവരും കണ്ടെത്തിയത്. മധ്യ ഇസ്രായേലിലെ യാവ്നെയിലെ ഒരു പുരാവസ്തു ഗവേഷണ കേന്ദ്രത്തിലാണ് സംഭവം. കളിമണ്‍ പാത്രത്തില്‍ കുഴിച്ചിട്ട നിലയിലായിരുന്നു സ്വര്‍ണശേഖരമെന്ന് ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റി (ഐ.എ.എ) തിങ്കളാഴ്ച അറിയിച്ചു. സൈന്യത്തില്‍ ചേരുന്നതിന് മുന്നോടിയായുള്ള ദേശീയ സേവനത്തില്‍ പങ്കെടുക്കുകയായിരുന്നു കൗമാരക്കാര്‍.

നിലം കുഴിക്കുന്നതിനിടെ ഇലകള്‍ നിറഞ്ഞ ഒരു പാത്രം കൗമാരക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. മഞ്ഞ നിറത്തിലുള്ള ഇലകളാണ് പാത്രത്തിലുള്ളതെന്നാണ് ആദ്യം കരുതിയിരുന്നതെന്ന് നാണയങ്ങള്‍ കണ്ടെത്തിയ യുവാക്കളിലൊരാളായ ഓസ് കോഹന്‍ പറഞ്ഞു.

24 കാരറ്റ് പരിശുദ്ധിയുള്ള ഈ നാണയങ്ങള്‍ ഒമ്പതാം നൂറ്റാണ്ടിലെ അബ്ബാസിദ് കാലിഫേറ്റ് കാലഘട്ടത്തിലേതാകാമെന്ന് ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റിയിലെ നാണയ വിദഗ്ധനായ റോബര്‍ട് കൂള്‍ അഭിപ്രായപ്പെട്ടു. 845 ഗ്രാം ഭാരമുണ്ട് മൊത്തം നാണയങ്ങള്‍ക്ക്. ''ഇത്രയും തുക ഉപയോഗിച്ച്, ഒരു വ്യക്തിക്ക് ആ സമയത്ത് ഈജിപ്തിലെ സമ്പന്നമായ തലസ്ഥാനമായ ഫസ്റ്റാറ്റിലെ മികച്ച അയല്‍പ്രദേശങ്ങളിലൊന്നില്‍ ഒരു ആഡംബര വീട് വാങ്ങാന്‍ കഴിയും''. കൂള്‍ പറഞ്ഞു.

ഇത്രയും വലിയ സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെത്തുന്നത് വളരെ അപൂര്‍വമാണെന്നാണ് ഉത്ഖനന സ്ഥലത്തെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Content Highlights: Treasure Israel, Treasure Hunt, Treasure Found in Israel, 1,100-year-old Gold Coins Unearthed in Israel, Travel News

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


couple

2 min

ഭാര്യ സ്വന്തം സഹോദരിയായിരുന്നു..; വൃക്ക തേടിയുള്ള അന്വേഷണത്തിൽ ഞെട്ടിച്ച് പരിശോധനാ ഫലം

Mar 20, 2023

Most Commented