Photo: transbhutantrail.com/
സന്തുഷ്ടരായ ജനത താമസിക്കുന്ന രാജ്യമെന്ന ബഹുമതിയുണ്ട് ഭൂട്ടാന്. മനോഹരമായ പര്‍വതങ്ങളും ബുദ്ധവിഹാരങ്ങളും കോട്ടകളും മലിനീകരണമില്ലാത്ത അന്തരീക്ഷവുമെല്ലാമാണ് സഞ്ചാരികളെ ഭൂട്ടാനിലേക്ക് ആകര്‍ഷിക്കുന്നത്. വൈവിധ്യങ്ങള്‍ നിറഞ്ഞ സംസ്‌കാരവും വിസ്മയിപ്പിക്കുന്ന നിര്‍മ്മിതികളുമെല്ലാം നിറഞ്ഞ ഭൂട്ടാന്റെ പ്രധാന വരുമാന മാര്‍ഗം കൂടിയാണ് വിനോദ സഞ്ചാരം.
എന്നാല്‍, ഭൂട്ടാനില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള ടൂറിസം നികുതികള്‍ പലപ്പോഴും ബജറ്റ് ട്രാവലേഴ്‌സിനെ ഭൂട്ടാനില്‍നിന്ന് അകറ്റിയിരുന്നു. സസ്റ്റൈനബിള്‍ ഡെവലപ്പ്‌മെന്റ് ഫീസ് എന്ന പേരില്‍ വിദേശ സഞ്ചാരികളില്‍നിന്ന് ഈടാക്കിയിരുന്ന ഈ നികുതി താരതമ്യേന ഉയര്‍ന്നതാണ്. കോവിഡ് കാലത്തിനു ശേഷം ഭൂട്ടാന്‍ ഇത് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി പുതിയൊരു ടൂറിസം നയം നടപ്പാക്കുകയാണ് ഭൂട്ടാന്‍ സര്‍ക്കാര്‍.
കഴിഞ്ഞയാഴ്ച്ച പ്രഖ്യാപിച്ച ഉത്തരവ് പ്രകാരം ഭൂട്ടാനില്‍ കൂടുതല്‍ ദിവസം താമസിക്കുന്നതിനനുസരിച്ച് ഇത്തരം ഫീസുകളില്‍ ഇളവ് ലഭിക്കും. എത്ര ദിവസം അധികം താമസിക്കുന്നുവോ അത്രയും കൂടുതല്‍ ഇളവ് ലഭിക്കും. ഇത്തരത്തില്‍ ഇളവ് ലഭിക്കാന്‍ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും ഭൂട്ടാനില്‍ തങ്ങണം.
ഭൂട്ടാന്‍ ടൂറിസത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നത് പ്രകാരം ഭൂട്ടാനിലെത്തുന്ന സഞ്ചാരികള്‍ ആദ്യത്തെ നാല് ദിവസം മാത്രം എസ്.ഡി.എഫ് (സസ്റ്റൈനബിള്‍ ഡെവലപ്പ്‌മെന്റ് ഫീസ്) അടച്ചാല്‍ തുടര്‍ന്നുള്ള നാല് ദിവസം ഫീസില്ലാതെ ഭൂട്ടാനില്‍ ചെലവഴിക്കാം. ഇത്തരത്തില്‍ കൂടുതല്‍ ദിവസം താമസിക്കുന്നതിനനുസരിച്ച് ഈ ആനുകൂല്യം കൂടുതലായി ലഭിക്കും. 12 ദിവസത്തേക്കാണ് എസ്.ഡി.എഫ് അടയ്ക്കുന്നതെങ്കില്‍ തുടര്‍ന്നുള്ള 18 ദിവസം വരെ ഇളവ് ലഭിക്കും. ഇവ കണക്കാക്കാനുള്ള ഓണ്‍ലൈന്‍ സൗകര്യങ്ങളും ലഭ്യമാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂണ്‍ മുതലാണ് ഇത് നിലവില്‍ വരും. നിലവിലെ ഫീസ് അടച്ച് വിസയ്ക്ക് അപേക്ഷിച്ചവര്‍ ഈ ആനുകൂല്യം ലഭിക്കണമെങ്കില്‍ അത് ക്യാന്‍സല്‍ ചെയ്ത് വീണ്ടും അപേക്ഷിക്കേണ്ടി വരും.
Content Highlights: Travelling to Bhutan can become cheaper if you stay longer there
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..