ഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും കര്‍ശനമായ നിയമങ്ങള്‍ പാലിക്കപ്പെടുന്ന നാടാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. കോവിഡിന് ശേഷം ആന്‍ഡമാന്‍ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ആഘാതമുണ്ടായി. അതില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ശ്രമത്തിലാണ് ഈ കേന്ദ്ര ഭരണ പ്രദേശം.

അതിന്റെ ഭാഗമായി പുതിയ ചില നിയമങ്ങള്‍ ആന്‍ഡമാന്‍ സഞ്ചാരികള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. ആന്‍ഡമാനിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും എയര്‍പോര്‍ട്ടില്‍ വെച്ച് ആന്റിജന്‍ ടെസ്റ്റിന് വിധേയരാകണം. ഒപ്പം ഐ.സി.എം.ആറിന്റെ അംഗീകാരമുള്ള ലാബില്‍ നിന്നുള്ള ആര്‍.ടി.പി.സി.ആര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റും ഹാജരാക്കണം.

യാത്ര പുറപ്പെടുന്നതിന് ചുരുങ്ങിയത് 48 മണിക്കൂര്‍ മുന്‍പെങ്കിലും ആര്‍.ടി.പി.സി.ആര്‍ എടുത്തിരിക്കണം. ആന്‍ഡമാനിലെത്തിയ ശേഷം കോവിഡ് സ്ഥിരീകരിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ക്വാറന്റീനില്‍ പ്രവേശിക്കണം. സര്‍ക്കാരിന്റെ ക്വാറന്റീന്‍ സെന്ററുകളിലോ ഹോട്ടലിലോ സഞ്ചാരികള്‍ക്ക് ഐസൊലേഷനില്‍ കഴിയാം. ഹോട്ടല്‍ താമസത്തിന് ഫീസ് ഈടാക്കുന്നതാണ്. 

ആന്‍ഡമാനിലെത്തുന്ന എല്ലാ സഞ്ചാരികളും ഏഴുദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമായും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഈ നിയമം തെറ്റിക്കുന്നവര്‍ 5000 രൂപ പിഴയടയ്‌ക്കേണ്ടിവരും. സ്വരാജ് ദ്വീപ്, ഷഹീദ് ദ്വീപ്, ലിറ്റില്‍ ആന്‍ഡമാന്‍ എന്നിവിടം സന്ദര്‍ശിക്കുന്നവര്‍ 10 ദിവസമാണ് ക്വാറന്റീനില്‍ കഴിയേണ്ടത്. 

ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വേണം ആന്‍ഡമാനിലേക്ക് പറക്കാന്‍. ആന്‍ഡമാനിലെത്തുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. 

Content Highlights: Travelling to Andamans Check out these mandatory quarantine rules