പ്രതീകാത്മക ചിത്രം | ഫോട്ടോ: രാമനാഥ പൈ
ട്രാവല്‍പ്ലസ് ലെയ്ഷറിന്റെ ഇന്ത്യയിലെ മികച്ച പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടി കേരളം. ഇന്ത്യയിലെയും സൗത്ത് ഏഷ്യയിലെയും വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. പന്ത്രണ്ട് വിഭാഗങ്ങളിലെ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ വിഭാഗത്തിലാണ് കേരളം ഒന്നാമതെത്തിയത്.
മികച്ച സംസ്ഥാനമായി രാജസ്ഥാനും മികച്ച റൊമാന്റിക് ഡെസ്റ്റിനേഷനായി ഗോവയുമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വൈല്‍ഡ്‌ലൈഫ് ഡെസ്റ്റിനേഷനായി മധ്യപ്രദേശും സാസ്‌കാരിക കേന്ദ്രമായി ഗുജറാത്തും തിരഞ്ഞെടുക്കപ്പെട്ടു. റോഡ് ട്രിപ്പുകള്‍ക്കുള്ള പുരസ്‌കാരം ഹിമാചലിനും പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങള്‍ക്കുള്ള പുരസ്‌കാരം ഒഡീഷയും സിക്കിമിനും ലഭിച്ചു. ബംഗാളിനാണ് മികച്ച പ്രാദേശിക ഭക്ഷണത്തിനുള്ള അംഗീകാരം.
ബെസ്റ്റ് വെല്‍നസ് ഡെസ്റ്റിനേഷന്‍ ഉത്തരാഖണ്ഡാണ്. ആത്മീയ യാത്രകള്‍ക്കുള്ള ഇടമായി തമിഴ്‌നാടും വനം, വന്യജീവി യാത്രകള്‍ക്കായി മധ്യപ്രദേശും തിരഞ്ഞെടുക്കപ്പെട്ടു.
അതിമനോഹരമായ പ്രകൃതിഭംഗിയും കാലവസ്ഥയുമാണ് മികച്ച വെഡ്ഡിങ് ഡെസ്റ്റിനേഷനായി കേരളത്തെ തിരഞ്ഞെടുക്കാന്‍ വായനക്കാരെ പ്രേരിപ്പിച്ചത്. ലോകോത്തര ബീച്ചുകളും റിസോര്‍ട്ടുകളും പാര്‍ട്ടികളുമൊക്കെയാണ് ഗോവയെ പ്രണയിതാക്കളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയത്.
ട്രാവല്‍പ്ലസ് ലെയ്ഷറിന്റെ വായനക്കാരുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെ തിരഞ്ഞെടുക്കുന്ന ബെസ്റ്റ് അവാര്‍ഡ്‌സിന്റെ പതിനൊന്നാം പതിപ്പാണിത്.
Content Highlights: travel plus leisure india best awards kerala and goa
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..