താജ്മഹൽ | ഫോട്ടോ: അജിത് ശങ്കരൻ | മാതൃഭൂമി
വരും ദിവസങ്ങളിൽ താജ്മഹൽ സന്ദർശിക്കാൻ പദ്ധതിയിട്ടിരിക്കുന്ന സഞ്ചാരികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. നിങ്ങൾക്ക് ലോകാദ്ഭുതങ്ങളിലൊന്നായ പ്രണയകുടീരം സൗജന്യമായി സന്ദർശിക്കാം. ഈ മാസം 27 മുതൽ മൂന്ന് ദിവസമാണ് പുരാവസ്തുവകുപ്പ് ഇതിനുള്ള അവസരമൊരുക്കുന്നത്.
ഈ മാസം 27, 28, മാർച്ച് ഒന്ന് എന്നീ തീയതികളിലാണ് സഞ്ചാരികൾക്ക് താജ്മഹലിലേക്കുള്ള സൗജന്യ പ്രവേശനം. മുഗൾ ചക്രവർത്തി ഷാജഹാന്റെ 367-ാം ചരമവാർഷികത്തോടനുബന്ധിച്ചാണിത്. 27, 28 തീയതികളിൽ ഉച്ചയ്ക്ക് 2 മുതൽ സൂര്യാസ്തമയം വരെയും മാർച്ച് ഒന്നിന് സൂര്യോദയം മുതൽ അസ്തമയം വരെയുമാണ് സൗജന്യ പ്രവേശനം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് ഡോ. രാജ്കുമാർ പട്ടേൽ അറിയിച്ചതാണ് ഇക്കാര്യം.
താജ്മഹലിനുള്ളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഷാജഹാന്റെയും മുംതാസിന്റെയും ശവകുടീരങ്ങൾ കാണാനുള്ള അപൂർവം അവസരമാണിത്. എല്ലാ വർഷവും ഇതേസമയത്ത് മൂന്ന് ദിവസങ്ങളിൽ താജ്മഹലിൽ സൗജന്യപ്രവേശനം അനുവദിക്കാറുണ്ട്. കൂടാതെ ലോക വിനോദസഞ്ചാര ദിനത്തിലും താജ്മഹലിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
ഷാജഹാന്റെ ചരമവാർഷികത്തോടനുബന്ധിച്ച് താജ്മഹലിന്റെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സന്ദർശകർ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Content Highlights: free entry to tajmahal, tajmahal visiting, agra travel, shah jahan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..