കോവിഡ് 19 ലോകം മുഴുവൻ നാശം വിതച്ചപ്പോൾ അതിൽ ഏറ്റവും നഷ്ടം വന്ന ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്ന് ഗോവയാണ്. ഇന്ത്യയിൽ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ഇടങ്ങളിലൊന്നാണ് ഗോവ. പ്രത്യേകിച്ച് വിദേശികൾ. കോവിഡ് ഭീതിയൊഴിഞ്ഞ് എല്ലാം പഴയപോലെയാകുമ്പോൾ ഗോവ ചില കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.

ഗോവയിലേക്ക് സന്ദർശനത്തിനെത്തുന്ന യാത്രികർ കോവിഡ് ബാധയില്ല എന്നുറപ്പിക്കുന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് ഇനിമുതൽ കൈയ്യിൽ കരുതണം. അതില്ലാത്തവരെ സംസ്ഥാനത്തേക്ക് കടത്തിവിടില്ലെന്ന് ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ അറിയിച്ചു. ഇതോടൊപ്പം 10 റാപ്പിഡ് കൊറോണ ടെസ്റ്റിങ് ബൂത്തുകളും സംസ്ഥാനത്ത് സ്ഥാപിക്കുന്നുണ്ട്. ഇവയെല്ലാം സംസ്ഥാനത്തിന്റെ അതിർത്തികളിലാണ് സ്ഥാപിക്കുക.

സഞ്ചാരികൾ എത്താതായതോടെ വലിയ നഷ്ടമാണ് ഗോവൻ ടൂറിസത്തിന് നേരിടേണ്ടിവന്നത്.

Content Highlights: Tourists may require a COVID 19 certificate to enter the state