ചെലവ് കുറവ്, കാണാൻ സുന്ദരം; മലയാളി പറക്കുന്നു അസർബയ്ജാനിലേക്ക്‌


സ്വന്തം ലേഖകൻ

മൂന്നു രാത്രിയുൾപ്പെട്ട സന്ദർശനത്തിന് യാത്ര, ഭക്ഷണം, താമസം ഉൾപ്പെടെ വേണ്ടിവരുക പരമാവധി 80,000 രൂപയാണ്.

അസർബയ്ജാൻ | ഫോട്ടോ: www.gettyimages.in/detail/news-photo/people-rest-at-an-embankment-of-the-caspian-sea-in-baku-on-news-photo/1233285876

തിരുവനന്തപുരം: കോവിഡ് ആശങ്കകൾ മറന്ന് യാത്രകളുടെ ലഹരിയിലേക്ക്‌ കുതിക്കുന്ന മലയാളിക്ക് പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നായി അസർബയ്ജാൻ മാറുന്നു. യൂറോപ്പിലെ അതേ അനുഭവം നൽകുന്ന രാജ്യമാണ് മുമ്പ് സോവിയറ്റ് യൂണിയനിൽനിന്നു വിട്ടുപോന്ന അസർബയ്ജാൻ. കാണാൻ സുന്ദരം, വിസ കിട്ടാൻ എളുപ്പം, യാത്രച്ചെലവ് കുറവ്-അസർബയ്ജാനെ ഇഷ്ടപ്പടാൻ ഇതൊക്കെയാണ് കാരണങ്ങൾ. മലയാളികളെ ഇവിടെ എത്തിക്കാൻ സംസ്ഥാനത്തെ ടൂർഓപ്പറേറ്റർമാർ തിരക്കിലാണ്.

അപേക്ഷിച്ചാൽ കാലതാമസമില്ലാതെ വിസകിട്ടുമെന്നതാണ് അസർബയ്ജാന്റെ പ്രത്യേകത. ഏപ്രിൽമുതൽ ഒക്ടോബർ പകുതിവരെ നല്ല തിരക്കാണിവിടെ. നവംബറിലെ മഞ്ഞുകാണാനും സഞ്ചാരികളുണ്ടാകും. ചെറിയസംഘങ്ങളായി എല്ലാ ദിവസവും കേരളത്തിൽനിന്ന് ഇവിടേക്ക്‌ യാത്രക്കാരുണ്ടാകും. ദുബായ്, ദോഹ, ഷാർജ വഴിയാണ് യാത്രക്കാരെ അയക്കുന്നതെന്നു തിരുവനന്തപുരത്തെ ഹോളിഡേ ഷോപ്പ് ബിസിനസ് മാനേജർ ബെന്നി തോമസ് പറഞ്ഞു.

അസർബയ്ജാന്റെ തലസ്ഥാനനഗരമായ ബാകു ആണ് ഏറ്റവും മനോഹരം. കാസ്പിയൻകടലിന് അടുത്താണ് ഈ നഗരം. വീതിയുള്ള റോഡുകളും മനോഹരങ്ങളായ കെട്ടിടങ്ങളും ലണ്ടൻ ടാക്സിയും കേബിൾ കാറുമൊക്കെ യാത്രക്കാർക്കിഷ്ടപ്പെടും. മൂന്നു രാത്രിയുൾപ്പെട്ട സന്ദർശനത്തിന് യാത്ര, ഭക്ഷണം, താമസം ഉൾപ്പെടെ വേണ്ടിവരുക പരമാവധി 80,000 രൂപയാണ്. അഞ്ചുദിവസത്തേക്ക്‌ 90,000 രൂപവരെ വേണ്ടിവരും. യാത്രക്കാരുടെ തിരക്കേറുമ്പാൾ നിരക്കിൽ നേരിയമാറ്റമുണ്ടാകും. പൊതുവെ കുറഞ്ഞ ചെലവാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാനഘടകം.

കോവിഡ് ഭീഷണി മാറിയതോടെ വിദേശരാജ്യങ്ങളിലേക്ക് പോകുന്ന മലയാളിസഞ്ചാരികളുടെ എണ്ണംകൂടിയിട്ടുണ്ട്. എന്നാൽ, ഇന്ത്യയിലേക്ക്‌ വിദേശികളുടെ വരവിൽ വലിയ വർധനയില്ല. കേരളത്തിലേക്ക്‌ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുള്ളതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Content Highlights: tourists from kerala to azerbaijan, azerbaijan tourism, baku destinations


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented