ഹനോയി: ഇടവേളയ്ക്ക് ശേഷം വിനോദസഞ്ചാരികളെ തങ്ങളുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്യാനൊരുങ്ങുകയാണ് വിയറ്റ്‌നാം. ഈ ഡിസംബര്‍ മുതലായിരിക്കും കോവിഡ് തോത് കുറവുള്ള രാജ്യങ്ങളില്‍ നിന്നും സഞ്ചാരികളെ അനുവദിക്കുക. വാക്‌സിന്‍ സ്വീകരിച്ച സഞ്ചാരികള്‍ക്കായിരിക്കും പ്രവേശനം. 

കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണ് വിയറ്റ്‌നാം അതിര്‍ത്തികളടച്ചത്. ഇതോടെ രാജ്യത്തെ ടൂറിസം രംഗം തിരിച്ചടി നേരിടുകയായിരുന്നു. നിലവില്‍ പൗരന്മാര്‍ക്ക് എത്രയും വേഗം വാക്‌സിന്‍ നല്‍കാനുള്ള ശ്രമങ്ങള്‍ വിയറ്റ്‌നാം ആരംഭിച്ചുകഴിഞ്ഞു.

യുനെസ്‌കോ ലോകപൈത്യക പട്ടികയിലുള്ള സ്ഥലങ്ങളിലേക്ക് ഡിസംബര്‍ മുതല്‍ അനുവദനീയമായ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കും. ഘട്ടം ഘട്ടമായി സഞ്ചാരികളെ അനുവദിക്കുന്ന വിയറ്റ്‌നാം അടുത്ത വര്‍ഷം ജൂണോടെ യാത്രാവിലക്കുകള്‍ പൂര്‍ണമായും നീക്കാനുള്ള പദ്ധതിയിലാണ്.

Content Highlights: tourists can visit vietnam from december of this year